കൊല്ലങ്കോട് അവൈറ്റീസ് ക്ലിനിക്കിൽ ഫിസിയോതെറാപ്പി വിഭാഗം ആരംഭിച്ചു. മുൻ സന്തോഷ് ട്രോഫി ഫുട്ബോൾ താരം കെ. ദേവദാസൻ പുതിയ ഫിസിയോതെറാപ്പി യൂണിറ്റ് ഉദ്ഘാടനം നിർവഹിച്ചു.

കൊല്ലങ്കോട് അവൈറ്റീസ് ക്ലിനിക്കിൽ ഫിസിയോതെറാപ്പി വിഭാഗം ആരംഭിച്ചു. ചടങ്ങിൽ കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സത്യപാൽ മുഖ്യ അതിഥിയായി. അവൈറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ അജേഷ് കുണ്ടൂർ, പബ്ലിക് റിലേഷൻ മാനേജർ ഭരത് കുമാർ, ഫിസിയോതെറാപ്പി ഹെഡ് ജഗനാഥ് തുടങ്ങിയവർ സംസാരിച്ചു. സ്ട്രോക്ക്, സ്‌പൈനൽ കോഡ് & ബ്രെയിൻ ഇഞ്ചുറി റിഹാബിലിറ്റേഷൻ, പീഡിയാട്രിക് & ജിറിയാട്രിക് റിഹാബിലിറ്റേഷൻ, ശസ്ത്രക്രിയകൾക്ക് ശേഷമുള്ള പുനരധിവാസ ചികിത്സ, ഫിറ്റ്നസ് & വെയിറ്റ് ലോസ്, പെയിൻ മാനേജ്മെന്റ് കൂടാതെ ഹാൻഡ് തെറാപ്പി, വുമൺ ഹെൽത്ത് തുടങ്ങിയ വിവിധ ചികിത്സാ സേവനങ്ങളാണ് അവൈറ്റിസ് കൊല്ലങ്കോട് ക്ലിനിക്കിൽ ആരംഭിച്ചിരിക്കുന്നത്.