ജോർജ് കുര്യൻ മോദി മന്ത്രിസഭയിലെ രണ്ടാമത്തെ മലയാളിബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോർജ് കുര്യനും; ക്രിസ്ത്യൻ ന്യൂനപക്ഷ പ്രാതിനിധ്യം കണക്കിലെടുത്താണ് ജോർജ് കുര്യന് മന്ത്രിസ്ഥാനം നൽകുന്നത് എന്നാണ് സൂചന.

സുരേഷ് ഗോപിക്ക് പിന്നാലെ മൂന്നാം മോദി മന്ത്രിസഭയിൽ മലയാളി ജോർജുകുര്യനും അംഗമാകുന്നു. ക്രിസ്ത്യൻ ന്യൂനപക്ഷ പ്രാതിനിധ്യം കണക്കിലെടുത്താണ് ജോർജ് കുര്യന് മന്ത്രിസ്ഥാനം നൽകുന്നത് എന്നാണ് സൂചന.കോട്ടയം കാണക്കാരി സ്വദേശിയാണ്.2016 – ൽ പുതുപ്പള്ളി നിയോജകമണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ചിട്ടുണ്ട്.