കെഎസ്ആർടിസി ബസ് ഇടിച്ചുകയറി തൃശ്ശൂർ ശക്തൻ തമ്പുരാന്റെ പ്രതിമ തകർന്നു.തൃശൂർ നഗരത്തിലാണ്ഇന്ന് പുലർച്ചയോടെ അപകടമുണ്ടായത്. നിയന്ത്രണം വിട്ടെത്തിയ ബസ് ശക്തൻ തമ്പുരാന്റെ പ്രതിമയിലേക്ക് ഇടിച്ചുകയറുകയയാരുന്നു. അപകടത്തിൽ മൂന്ന് പേര്‍ക്ക്പരിക്കേറ്റു. മൂന്നരയോടെയാണ് അപകടമുണ്ടായത്. തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്ക് പോയ ബസ്സാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം.പ്രതിമപൂർണമായി തകർന്നു.