കിടത്തി ചികിത്സയ്ക്ക് നഴ്സിംഗ് സേവനങ്ങൾ, മുറി വാടക തീർത്തും സൗജന്യമാണ്. ശസ്ത്രക്രിയ, ലാബ് സ്‌കാനിങ് തുടങ്ങിയ സേവനങ്ങൾ വളരെ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കും. വൈകുന്നേരം 5 മണി മുതൽ 9 മണി വരെ എം.ആർഐ, സിടി, ബോൺ ഡെൻസിറ്റി സ്കാൻ / ഡെക്‌സ സ്കാനിംഗിൽ 50% ഇളവ് ലഭിക്കുന്ന ഈവനിംഗ് സ്കാനിങ് എന്ന പദ്ധതിയും ഇതോടൊപ്പം ആരംഭിച്ചിരിക്കുന്നു. ഇത് കൂടാതെ തന്നെ എല്ലാ വിഭാഗങ്ങളിലും ഒ.പി കൺസൾട്ടേഷന് 50% കിഴിവും ഏർപ്പെടുത്തിയിട്ടുണ്ട്.24 മണിക്കൂറും പ്രവർത്തിക്കുന്ന ബ്ലഡ് ബാങ്ക്, ക്രിറ്റിക്കൽ കെയർ, എമർജൻസി മെഡിസിൻ തുടങ്ങിയ വിവിധ വിഭാഗങ്ങളുടെ സഹായത്തോടെ എല്ലാ രോഗികൾക്കും മികച്ച സേവനവും ആശുപത്രിയിൽ ഉറപ്പുവരുത്തുന്നു. അണുവിമുക്ത ഘടനയിലാണ് ആശുപത്രി സജ്ജീകരിച്ചിരിക്കുന്നത്.ജില്ലയിലെ ആദ്യത്തെ സമ്പൂർണ്ണ എൻഎബി എച്ച് അംഗീകാരമുള്ള ഏക സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയാണ് നെന്മാറ അവൈറ്റിസ്. അത്യാധുനിക ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കുന്നതോടൊപ്പം മതിയായ ചികിത്സ ലഭിക്കാതെ ആരും ദുരിതം അനുഭവിക്കരുത് എന്ന് ആശുപത്രിയുടെ സ്ഥാപിത ലക്ഷ്യത്തെ ഉയർത്തിപ്പിടിക്കുന്നതാണ് ഇത്തരം ഒരു പദ്ധതി. കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും വിളിക്കുക. ഫോൺ: 0492 322 5500, 0492 335 0035