കുറ്റൂരിലെ സിപിഎം ഓഫീസിൽ മധ്യവയസ്കനായ പാർട്ടി പ്രവർത്തകനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. കുറ്റൂർ സ്വദേശി രഘുനാഥൻ (55) ആണ് മരിച്ചത്. രാവിലെ 9.30 ഓടെയാണ് ഇയാളെ തൂങ്ങിമരിച്ചനിലയിൽ കണ്ടത്. ഇദ്ദേഹം സജീവ പാർട്ടി പ്രവർത്തകനും മുമ്പ് ബാർ തൊഴിലാളിയുമായിരുന്നു. കുറച്ചുകാലമായി ലോട്ടറി വില്പന നടത്തിയുമാണു ജീവിക്കുന്നത്.