നെല്ലിയാമ്പതിയിലെ മാൻപാറ, ഹിൽടോപ്പ്, കുരിശുപള്ളി തുടങ്ങിയ പ്രദേശങ്ങൾ വിനോദസഞ്ചാരത്തിന് തുറന്നു കൊടുക്കണം; വ്യാപാരി വ്യവസായി നെല്ലിയാമ്പതി യൂണിറ്റ്.

വ്യാപാരി വ്യവസായി നെല്ലിയാമ്പതി യൂണിറ്റ് വാർഷിക സമ്മേളനം നടത്തി. നെല്ലിയാമ്പതിയിലെ ജനവാസ, തോട്ടം, വിനോദസഞ്ചാര മേഖലകൾ ബഫർ സോണിൽ നിന്ന് ഒഴിവാക്കണം. മാൻപാറ, ഹിൽടോപ്പ്, കുരിശുപള്ളി തുടങ്ങിയ പ്രദേശങ്ങൾ വിനോദസഞ്ചാരത്തിന് തുറന്നു കൊടുക്കണമെന്നീ ആവശ്യങ്ങൾ വ്യാപാരി വ്യവസായി ഏകോപന സമിതി നെല്ലിയാമ്പതി യൂണിറ്റ് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. നെല്ലിയാമ്പതി യൂണിറ്റ് വ്യാപാരി വ്യവസായി ഏകോപനസമിതി ജനറൽ ബോഡി യോഗം മണ്ഡലം പ്രസിഡന്റ് മധുസൂദനൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് രക്ഷാധികാരി എസ്. പി. അയ്യപ്പൻ സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് കെ.എം. സലീം അധ്യക്ഷനായി. ജനറൽ സെക്രട്ടറി ആർ. സുരേഷ് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി ഉല്ലാസ്, നിയോജകമണ്ഡലം സെക്രട്ടറി ഏലിയാസ് തോമസ്, നിയോജകമണ്ഡലം ട്രഷറർ പി. സതീഷ്, ഹരിപ്രസാദ് നെന്മാറ, ജയപാലൻ വടവന്നൂർ, പെരുമാൾ കൊടുവായൂർ, അബൂബക്കർ എന്നിവർ സംസാരിച്ചു. വിൻസെന്റ് നന്ദി പറഞ്ഞു. പുതിയ ഭാരവാഹികളായി കെ. എം. സലീം (പ്രസിഡന്റ്). ആർ. സുരേഷ് കുമാർ (ജനറൽ സെക്രട്ടറി). രാമൻകുട്ടി, (ട്രഷറർ). എന്നിവരെ തിരഞ്ഞെടുത്തു.