കാറിനുള്ളിൽ സ്വിമ്മിങ്ങ്പൂള് തയ്യാറാക്കി ഓടുന്ന കാറിലിരുന്ന് കുളിച്ച യൂട്യൂബർ സഞ്ജു ടെക്കിയുടെ പുതിയ വീഡിയോ വൈറൽ. കേസെടുത്ത മോട്ടോർ വാഹന വകുപ്പിനെയും മാധ്യമങ്ങളെയും പരിഹസിച്ച് ആയിരുന്നു താരത്തിന്റെ വീഡിയോ. കേസെടുത്തതിന്പിന്നാലെ തന്റെ ചാനലിനും വിഡിയോയ്ക്കും റീച്ച് കൂടിയെന്നും പത്ത് ലക്ഷം ചിലവാക്കിയാലും കിട്ടാത്ത പ്രശസ്തിയാണ് എല്ലാവരും ചേർന്ന് നേടിത്തന്നുവെന്നുമാണ് ഏറ്റവും ഒടുവിൽ പുറത്ത് വിട്ട യൂട്യൂബ് വീഡിയോയിലുളളത്.