അടിപ്പെരണ്ടയിൽ ക്ഷീര കർഷകൻ്റെ മകൾക്ക് മിൽമ വിവാഹ സമ്മാനം നല്കി.

മിൽമ ഏർപ്പെടുത്തിയ വിവാഹ സമ്മാനം വിതരണം ചെയ്തു. ക്ഷീര കർഷകരുടെ പെൺമക്കളുടെ വിവാഹത്തിനാണ് മിൽമ വിവാഹ സമ്മാനമായി തുക നൽകുന്നത്. വിവാഹത്തിന് മുൻപുള്ള മൂന്നു മാസക്കാലം 500 ലിറ്ററിൽ കുറയാതെ പാൽ ക്ഷീര സംഘത്തിൽ അളന്ന ക്ഷീര കർഷകരുടെ പെൺമക്കളുടെ വിവാഹത്തിനാണ് മിൽമയുടെ വിവാഹസമ്മാനം എന്ന പേരിലുള്ള ധനസഹായം നൽകുന്നത്.
പാലക്കാട് മിൽമ പി ആൻഡ് ഐ സൂപ്പർവൈസർ അശ്വതി വിവാഹസമ്മാനം ചെട്ടികുളമ്പ് പൊന്നുകുട്ടന്റെ വീട്ടിലെത്തി മകൾ ബിനിഷയ്ക്ക് വിവാഹത്തിന് മുന്നോടിയായി കൈമാറി. അടിപ്പെരണ്ട ക്ഷീരോൽപാദ സഹകരണ സംഘം സെക്രട്ടറി എച്ച് അബ്ദുൽജലീൽ, ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു.