സർക്കാരിൻ്റെ വികലമായ മദ്യനയം തിരുത്തുക; കത്തോലിക്കാ കോൺഗ്രസ്

സംസ്‌ഥാന സർക്കാരിന്റെ മദ്യനയം കേരള ജനതയോടുള്ള വെല്ലുവിളിയാണെന്നും, മദ്യനയം തിരുത്തണമെന്നും കത്തോലിക്ക കോൺഗ്രസ് രൂപത പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. പാലക്കാട് രൂപത അധ്യക്ഷൻ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ ഉദ്ഘാടനം ചെയ്തു. റസ്റ്ററന്റുകളിൽ ബിയറും ബാറുകളിൽ കള്ളും വിതരണം ചെയ്യാനും ഡ്രൈ ഡേയിൽ മദ്യം ലഭ്യമാക്കാനുമുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നും കേരളത്തെ മദ്യത്തിൽ മുക്കാനുള്ള സംസ്‌ഥാന സർക്കാരിന്റെ പദ്ധതികൾ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. മദ്യനയം തിരുത്തിയില്ലെങ്കിൽ ശക്തമായ സമരം നടത്തുമെന്നു പ്രസിഡൻ്റ് തോമസ് ആന്റണി അറിയിച്ചു. രൂപത ഡയറക്ടർ ഫാ. ചെറിയാൻ ആഞ്ഞിലിമൂട്ടിൽ, ജനറൽ സെക്രട്ടറി ജിജോ ജയിംസ് അറയ്ക്കൽ, ട്രഷറർ കെ.എഫ്. ആൻ്റണി, വൈസ് പ്രസിഡൻ്റ് ഷേർളി റാവു എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: അഡ്വ.ബോബി ബാസ്റ്റിൻ (പ്രസി), കെ.എ ഫ്. ആൻ്റണി, ജോസ് വടക്കേക്കര, എലിസബത്ത് മുസോളിനി, ബെറ്റി ലോറൻസ് (വൈസ് പ്രസി), ജിജോ ജയിംസ് അറയ്ക്കൽ (സെക്ര), ബെന്നി ചിറ്റേട്ട്, സേവ്യർ കലങ്ങോട്ടിൽ, ജോൺസൺ വിലങ്ങുപാറ, ദീപ ബൈജു, സച്ചു ജോസഫ്, കെ. ബി.ഷിബു, അഡ്വ.ബെന്നി ജോ ബ്, എ.ജെ.ജോൺസൺ (സെ ക), ജോസ് മുക്കട (ട്രഷ).