ഇരിങ്ങാലക്കുടയിലെ സൈബർ തട്ടിപ്പ്: കൊയിലാണ്ടി സ്വദേശി അറസ്റ്റിൽ

വ്യാജ ഷെയർ ട്രേഡിംഗ് സൈറ്റ് മുഖേന ഷെയർ ട്രേഡിംഗ് നടത്തിയതിലൂടെ പണം തട്ടിയെടുത്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കോഴിക്കോട് കൊയിലാണ്ടി സ്വദേശി മനാഫ് (34) ആണ് അറസ്റ്റിലായത്.

വെള്ളാങ്ങല്ലൂർ സ്വദേശിയുടെ 47 ലക്ഷത്തോളം രൂപ സൈബർ തട്ടിപ്പിനിരയായി നഷ്ടപ്പെട്ട കേസിലാണ് അറസ്റ്റ്. സ്വന്തം പേരിലുള്ള ബാങ്ക് അക്കൗണ്ട് കമ്മീഷൻ വാങ്ങി സുഹൃത്തിന് ഉപയോഗിക്കാൻ കൊടുത്തതിനാണ് മനാഫ് അറസ്റ്റിലായത്. പ്രതിയെ കോടതി റിമാൻഡ് ചെയ്‌തു.