കുടക് സ്വദേശി പി. എ. സലീമാണ് പെണ്‍കുട്ടിയെ ഉപദ്രവിച്ചത്. പ്രതിയ്ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്. 32 അംഗ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചാണ് പൊലീസ് തെരച്ചില്‍ നടത്തുന്നത്. ഇയാള്‍ കുടകിലേക്ക് രക്ഷപ്പെട്ടതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. കുട്ടിയെ ലൈംഗികമായി ആക്രമിച്ച ശേഷം പ്രതി കുട്ടിയെ വയലില്‍ ഉപേക്ഷിച്ചിട്ട് പോകുകയായിരുന്നു. പടന്നക്കാട് ഒഴിഞ്ഞവളപ്പിലെ വീട്ടില്‍ നിന്ന് കഴിഞ്ഞ ആഴ്ചയാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയത്. എന്നത്തേയും പോലെ മുത്തച്ഛനൊപ്പം ആണ് കുട്ടി ഉറങ്ങിയത്. പുലര്‍ച്ചെ മുത്തച്ഛന്‍ പശുവിനെ കറക്കാന്‍ തൊഴുത്തിലേക്ക് പോയ സമയത്താണ് പ്രതി കുട്ടിയെ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് വീടിന് ഒരു കിലോമീറ്റര്‍ അകലെ ഞാണിക്കടവ് വയല്‍ പ്രദേശത്ത് കുട്ടിയെ ഉപേക്ഷിക്കുകയായിരുന്നു. എട്ട് വയസുകാരിയുടെ സ്വര്‍ണക്കമ്മല്‍ നഷ്ടപ്പെട്ടിട്ടുണ്ട്. കുട്ടിയുടെ മുഖത്തും കഴുത്തിലും പരുക്കേറ്റിട്ടുണ്ട്. മുഖം മറച്ചെത്തിയ മലയാളം സംസാരിക്കുന്നയാളാണ് തട്ടിക്കൊണ്ടുപോയതെന്ന് കുട്ടി പറഞ്ഞിരുന്നുവെന്ന് രക്ഷപ്പെടുത്തിയ യുവതി പറഞ്ഞിരുന്നു. പ്രദേശത്ത്തന്നെ താമസിക്കുന്നയാളാണ് പ്രതി. ഇയാള്‍ നേരത്തെയും പോക്‌സോ കേസില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.