നെന്മാറ കരിമ്പാറയിൽ കനാലിൽ വീണ് പരുക്കേറ്റ മാൻ ചത്തു

കനാലിൽ വീണു പരുക്കേറ്റ മാൻ ചത്തു. ഇന്നലെ രാവിലെ ജനവാസ മേഖലയിൽ എത്തിയ മാൻ ഓടി രക്ഷപ്പെടുന്ന തിനിടയിലാണു വീണു കാലൊടിഞ്ഞത്. കരിമ്പാറയിൽ എം.യൂസഫിന്റെ വീട്ടുവളപ്പിൽ എത്തിയ മാനിനെ നായ്ക്കൾ ഓടിച്ചതാണു കാരണം. 2 വയസ്സായ ആൺ മ്ലാവിൻ്റെ ഒരു കാൽ ഒടിഞ്ഞു തൂങ്ങിയ നിലയിലായിരുന്നു. തിരുവഴിയാട് സെക്‌ഷൻ വനപാലകർ സ്‌ഥലത്തെത്തി നെന്മാറ മൃഗാശു പത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.