കൊല്ലം കിളികൊല്ലൂർ പാൽകുളങ്ങര തെങ്ങയം റെയിൽവേഗേറ്റിന് സമീപ ത്താണ് രണ്ടു മൃതദേഹങ്ങൾ കണ്ടെത്തിയത്. ഗാന്ധിധാം എക്സ്പ്രസ് തട്ടിയാണ് ഇരുവരും മരിച്ചതെന്നാണ് നിഗമനം. മരിച്ചവരെ തിരിച്ചറിയാത്തതിനാൽ പോലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.