പാലക്കാട് കഞ്ചിക്കോട് വീണ്ടും കാട്ടാനയുടെ ആക്രമണം; ഇരുചക്രവാഹനം തകർത്തു.

കഞ്ചിക്കോട് മലമ്പുഴ പാതയിലാണ് സംഭവം. ധോണി സ്വദേശി ബിനോയ് സഞ്ചരിച്ച വാഹനമാണ് തകര്‍ത്തത്. കഞ്ചിക്കോട് നിന്നും ജോലി കഴിഞ്ഞ് തിരികെ വീട്ടിലേക്ക് പോകും വഴിയാണ് ബിനോയ്ക്ക് നേരെ കാട്ടാന പാഞ്ഞ് അടുത്തത്.ഇരുചക്രവാഹനം ഓഫായതോടെ യുവാവ് വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് വനം വകുപ്പ് ഓഫീസില്‍ യുവാവ് അഭയം തേടി.