പാര്‍ശ്വഫലങ്ങളുണ്ടെന്ന പരാതികള്‍ വ്യാപകം; കൊവിഡ് വാക്സിൻ പിൻവലിച്ച് ആസ്ട്രാസെനേക്ക ആസ്ട്രാസെനേക്ക തങ്ങളുടെ കൊവിഡ് വാക്സിൻ പിൻവലിച്ചു.

ഉത്പാദനവും വിതരണവും പൂർണമായി അവസാനിപ്പിച്ചതിനൊപ്പം മാർക്കറ്റിൽ അവശേഷിക്കുന്ന സ്റ്റോക്ക് തിരിച്ചെടുക്കാനും കമ്പനി തീരുമാനിച്ചു. പാർശ്വഫലങ്ങളുണ്ടെന്ന പരാതികൾ വ്യാപകമായതിന് പിന്നാലെയാണ്ആസ്ട്രാസെനേക്കതങ്ങളുടെ കൊവിഡ് വാക് സിൻ പൂർണമായും പിൻവലിക്കുന്നത്. അതേസമയം, തീരുമാനത്തിന് പിന്നിൽ പാർശ്വഫലങ്ങളെന്ന വിവാദമല്ലെന്നും കച്ചവടം കുറഞ്ഞതിനാലാണെന്നുമാണ് കമ്പനിവ്യക്തമാക്കുന്നത്.