നെല്ലിയാമ്പതിയിൽ തേൻ എടുക്കാൻ പോയ യുവാവ് മരത്തിൽ നിന്ന് വീണു മരിച്ചു; മൃതദേഹവുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ടു.

നെല്ലിയാമ്പതി പുല്ലുകാട് കോളനിയിലെ സുരേഷ്(30) തേൻ ശേഖരിക്കാനായി രാത്രി മരത്തിൽ കയറുന്നതിനിടെ കാൽ വഴുതിവീണ് ഗുരുതര പരിക്കേറ്റ് മരിച്ചത്. കാരപ്പാറയിലുള്ള കൈരളി എസ്റ്റേറ്റിന്റെ കരടി ഭാഗത്തുള്ള മരത്തിൽ നിന്നാണ് കഴിഞ്ഞ ദിവസം രാത്രി അപകടം സംഭവിച്ചത്. പരിക്കേറ്റ സുരേഷിനെ ചികിത്സയ്ക്കായി രാത്രി 11 മണിയോടെ നെന്മാറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അപകടത്തെ തുടർന്ന് പാടഗിരി പോലീസ് കേസെടുത്തു.തുടർന്ന് പ്രത്യേക ആംബുലൻസിൽ മൃതശരീരം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി രാത്രി 12 ന് കൊടുവായൂരിൽ വച്ച് ആംബുലൻസ് മറിഞ്ഞ് കൂടെ യാത്ര ചെയ്ത 4 പേർക്കും ഡ്രൈവർക്കും പരിക്കേറ്റു. തുടർന്ന് കുഴൽമന്ദത്ത് നിന്നും ആംബുലൻസ് എത്തിച്ചാണ് മൃതദേഹവും പരിക്കേറ്റവരെയും ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. ബുധനാഴ്ച പോസ്റ്റുമോർട്ടത്തിനുശേഷം സുരേഷിന്റെ മൃതദേഹം നെല്ലിയാമ്പതി പുല്ലുകാട് കോളനിക്ക് സമീപമുള്ള ശ്മശാനത്തിൽ സംസ്കരിച്ചു. അച്ഛൻ: മയിൽ സ്വാമി, അമ്മ: സുധ, ഭാര്യ: കനക, മക്കൾ: സുജിത, കാർത്തിക, സുമിത, സുചിത്ര.സുരേഷ്(30) മ