തൃ­ശൂര്‍-കൊടുങ്ങല്ലൂര്‍ റൂട്ടിലോടുന്ന ബസ്സിൽ­ ചില്ലറയെ ചൊല്ലിയുള്ള തർക്കത്തിനിടെ കണ്ടക്ടറുടെ ക്രൂരമർദ്ദനമേറ്റ് ചികിത്സയിലായിരുന്ന യാത്രക്കാരൻ മരിച്ചു

കരുവന്നൂര്‍ സ്വദേശി പവിത്രന്‍ (68) ക­ഴിഞ്ഞ ഏപ്രില്‍ ര­ണ്ടി­ന് തൃ­ശൂര്‍-­കൊടുങ്ങല്ലൂര്‍ റൂട്ടിലോടുന്ന ശാസ്ത ബ­സി­ലാ­ണ് സം­ഭ­വം. 13 രൂ­പ­യു­ടെ ടി­ക്ക­റ്റി­ന് പ­വി­ത്രന്‍ 500 രൂ­പ­യാ­ണ് നൽകിയത് എ­ന്നാല്‍ 480 രൂ­പ മാ­ത്ര­മാ­ണ് ക­ണ്ട­ക്ടര്‍ തി­രി­കെ നല്‍­കി­യത്. ബാ­ക്കി തു­ക­യു­ടെ പേ­രില്‍ ഇ­രു­വരും ത­മ്മില്‍ തര്‍­ക്ക­മു­ണ്ടായി. ഇ­തി­നി­ടെ പ­വി­ത്ര­ന് ഇ­റ­ങ്ങേ­ണ്ട സ്റ്റോ­പ്പ് ക­ഴിഞ്ഞു­പോയി. തൊ­ട്ട­ടു­ത്ത സ്റ്റോ­പ്പില്‍ ഇ­യാള്‍ ഇ­റ­ങ്ങാന്‍ ശ്ര­മിക്ക­വേ ക­ണ്ട­ക്ടര്‍ പി­ന്നില്‍­നി­ന്ന് ച­വി­ട്ടു­ക­യാ­യി­രുന്നു. റോ­ഡി­ലേ­ക്ക് ത­ല­യ­ടി­ച്ച് വീ­ണ ഇ­യാള്‍­ക്ക് ഗു­രു­ത­ര­മാ­യി പ­രി­ക്കേ­റ്റു.വീ­ണ് കി­ട­ന്ന പ­വി­ത്ര­നെ ക­ണ്ട­ക്ടര്‍ വീണ്ടും മര്‍­ദി­ച്ച­താ­യും ബ­സി­ലെ യാ­ത്ര­ക്കാര്‍ മൊ­ഴി നല്‍­കി­യി­ട്ടുണ്ട്.പി­ന്നീ­ട് നാ­ട്ടു­കാ­രാ­ണ് ക­ണ്ടക്ട­റെ പി­ടി­ച്ചു­മാ­റ്റി പ­വി­ത്ര­നെ ആ­ശു­പ­ത്രി­യി­ലെ­ത്തി­ച്ചത്. കൊ­ച്ചി­യി­ലെ ആ­ശു­പ­ത്രി­യില്‍ ഒ­രു മാ­സ­ത്തോ­ള­മാ­യി ചി­കി­ത്സ­യി­ലാ­യി­രു­ന്ന പ­വി­ത്രന്‍ ഇ­ന്ന് രാ­വി­ലെ­യാ­ണ് മ­രി­ച്ചത്.സം­ഭ­വ­ത്തില്‍ ക­ണ്ട­ക്ടര്‍­ക്കെ­തി­രേ പോ­ലീ­സ് കേ­സെ­ടു­ത്തെ­ങ്കിലും അ­റ­സ്­റ്റ് രേ­ഖ­പ്പെ­ടുത്തി­യ ശേ­ഷം വി­ട്ട­യ­ച്ചി­രുന്നു. ഇ­യാള്‍­ക്കെ­തി­രേ കൊ­ല­ക്കു­റ്റം അ­ട­ക്ക­മു­ള്ള വ­കു­പ്പു­കള്‍ ചു­മ­ത്തു­മെ­ന്ന് പോ­ലീ­സ് അ­റി­യിച്ചു.