ചാവക്കാട് ഒരുമനയൂർ സ്വദേശി ഷെമിൽ (28) നെയാണ് മാർച്ച് 31 മുതൽ കാണാതായത്. ഒരു മാസത്തിലേറെയായി യുവാവിനെ കുറിച്ച് വിവരമില്ലെന്ന് കുടുംബം പറയുന്നു. ഷെമിലിൻ്റെ തിരോധാനത്തെ കുറിച്ച് അന്വേഷിക്കാൻ സഹായിക്കണമെന്ന് അഭ്യർത്ഥിച്ച് മാതാവ് സെഫീനത്ത് മുഖ്യമന്ത്രിക്കു പരാതി നൽകി. മാർച്ച് 31 ന് ജോലി കഴിഞ്ഞ് റൂമിൽ തിരിച്ചെത്തിയില്ലത്രെ. ഇതിനെ തുടർന്ന് റാസൽഖൈമയിലുള ഷെമിലിൻ്റെ പിതാവ് സലിമിനെ റൂമിലുള്ളവർ വിവരം അറിയിക്കുകയായിരുന്നു. രണ്ടു ദിവസമായി തിരിച്ചെത്താത്തതിനെ തുടർന്ന് അബുദാബി പൊലീസിൽ പരാതി നൽകി. കാർഡിഫ് ജനറൽ ട്രാൻസ്പോർട്ട് എന്ന സ്ഥാപനത്തിൽ എക്കൗണ്ടൻ്റായി ജോലി ചെയ്‌തു വരികയായിരുന്നു. എം കോം ബിരുദധാരിയാണ് ഷെമിൽ .