വൈദ്യുതി ഉപയോഗം കുറക്കാനുള്ള ആഹ്വാനവുമായി സംസ്ഥാന സര്‍ക്കാര്‍

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം ഉയര്‍ന്നു തന്നെ തുടരുകയാണ്. കഴിഞ്ഞ ദിവസത്തെ പരമാവധി ഡിമാന്റ് 5344 മെഗാവാട്ടായിരുന്നു. രാത്രി പത്ത് നാല്‍പ്പത്തിരണ്ടിനാണ് വൈദ്യുതി ആവശ്യകത 5344 മെഗാവാട്ടായത്. തിങ്കളാഴ്ചത്തെ വൈദ്യുതി ഉപഭോഗം 10.485 കോടി യൂനിറ്റായിരുന്നു. ഉപഭോക്താക്കള്‍ വൈദ്യുതി സൂക്ഷിച്ചു ഉപയോഗിച്ചതുകൊണ്ടാകണം, സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗത്തില്‍ നേരിയ കുറവുണ്ടായിട്ടുണ്ട്. ഇനി വരും ദിവസങ്ങളിലും ഉപഭോക്താക്കളുടെ സഹകരണം കൊണ്ട് നമുക്ക് വൈദ്യുതി വിതരണം കാര്യക്ഷമമായി നടത്താൻ സാധിക്കും.