ഓണ്‍ലൈന്‍ ഗെയിം കളിക്കാന്‍ പണത്തിനായി സ്‌കൂളിലെ ലാപ്‌ടോപ്പ് മോഷ്ടിച്ചു.

WhatsApp Image 2023-08-10 at 6.16.48 PM WhatsApp Image 2023-08-10 at 6.16.49 PM
സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍

വടക്കഞ്ചേരി: വാല്‍ക്കുളമ്പ് എം.എം.യു.പി.സ്‌കൂളിലെ ലാബില്‍ നിന്ന്
ലാപ് ടോപ്പ് മോഷണക്കേസ് പ്രതികള്‍ വടക്കഞ്ചേരി പോലീസിന്റെ പടിയില്‍ ലാപ്‌ടോപ്പ് മോഷ്ടിച്ച സംഭവത്തില്‍ വടക്കഞ്ചേരി പോലീസ് രണ്ടുപേരെ അറസ്റ്റു ചെയ്തു. വടക്കഞ്ചേരി വാല്‍ക്കുളമ്പ് സ്വദേശിയായ അലന്‍ എം.ഷാജി (19), കിഴക്കഞ്ചേരി ആരോഗ്യപുരം സ്വദേശിയായ വിമല്‍(19) എന്നിവരെയാണ് പിടികൂടിയത്. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് സ്‌കൂളിലെ ലാബിന്റെ പൂട്ട് തകര്‍ത്ത് ലാപ്‌ടോപ്പുകള്‍ മോഷ്ടിച്ചത്. സ്‌കൂളിലേക്ക് വിദ്യാര്‍ഥികളുടെ ലിറ്റില്‍ കൈറ്റ് പദ്ധതിയുടെ ഭാഗമായി അനുവദിച്ച ലാപ്‌ടോപ്പുകളാണ് മോഷ്ടിക്കപ്പെട്ടത്.
മോഷ്ടിച്ച ലാപ്‌ടോപ്പ് വില്‍പ്പന നടത്താന്‍ ശ്രമിക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇരുവരെയും പിടികൂടിയത്. ഇവരില്‍ നിന്ന് ലാപ്‌ടോപ്പുകളും കണ്ടെത്തി. പ്രതികള്‍ ഓണ്‍ലൈന്‍ ഗെയിം കളിക്കുന്നതിന് പണം കണ്ടെത്തുന്നതിനുവേണ്ടിയാണ് മോഷണം നടത്തിയതെന്നാണ് പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. വടക്കഞ്ചേരി പോലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ കെ. അജിത്ത്, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ കൃഷ്ണദാസ്, സൂരജ്ബാബു, ദിലീപ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ കണ്ടെത്തി കസ്റ്റഡിയില്‍ എടുത്തത്. പ്രതികളെ ആലത്തൂര്‍ കോടതിയില്‍ ഹാജരാക്കി