തൃശ്ശൂർ പൂരവുമായി ബന്ധപ്പെട്ട് പോലീസ് പരാതികൾ ഉയർന്ന സാഹചര്യത്തിൽ നടപടിയുമായി സർക്കാർ നിർദ്ദേശം. തൃശൂർ കമ്മീഷണർ അങ്കിത്കുമാർ, അസിസ്റ്റന്റ് കമ്മിഷണർ സുദർശൻ എന്നിവരെ അടിയന്തരമായി സ്ഥലം മാറ്റാൻ നിർദേശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുവാദത്തോടുകൂടിയാണ് അടിയന്തരമായി സ്ഥലം മാറ്റാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചത്. പരാതികൾ സംസ്ഥാന പൊലീസ് മേധാവി അന്വേഷിക്കും. ഒരാഴ്ചക്കകം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊലീസ് മേധാവിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി.തൃശൂര്‍ പൂരത്തിന്റെ നടത്തിപ്പിനിടെയുണ്ടായ വീഴ്ചകള്‍ വോട്ടെടുപ്പിന് 5 ദിവസം മാത്രം ബാക്കി നില്‍ക്കെ തൃശൂരില്‍ പുതിയ തെരഞ്ഞെടുപ്പ് വിഷയമായിമാറിക്കഴിഞ്ഞു.പൂരം നടത്തിപ്പിലെ വീഴ്ചകളില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയാണ് ബിജെപിയുടെ പ്രചരണം.പൂരംകുളമാക്കി ബിജെപിക്ക് വോട്ട് കിട്ടാന്‍ ഇടതുമുന്നണി നടത്തിയ ഗൂഡാലോചനയുടെ ഭാഗമായാണ് പൊലീസിന്റെ അമിത നിയന്ത്രണമെന്നാണ് യുഡിഎഫ് വാദം.