കോഴിക്കോട് ബസും സ്കൂട്ടറും കൂട്ടിയിടിച്ച്‌ അപകടം; കോളേജ് വിദ്യാര്‍ത്ഥിനിയടക്കം രണ്ടുപേര്‍ മരിച്ചു.

ഗാന്ധിറോഡ് മേല്‍പ്പാലത്തില്‍ ബസും സ്കൂട്ടറും കൂട്ടിയിടിച്ച്‌ സ്കൂട്ടര്‍ യാത്രികരായ രണ്ടുപേര്‍ മരിച്ചു.

കോഴിക്കോട് കുണ്ടുങ്ങല്‍ സ്വദേശി മെഹഫുദ് സുല്‍ത്താൻ (20), നോര്‍ത്ത് ബേപ്പൂര്‍ നടുവട്ടം മാഹി നജ്മത്ത് മൻസിലില്‍ മജ്റൂഹിന്റെ മകള്‍ കെ പി നൂറുല്‍ ഹാദി (20) എന്നിവരാണ് മരിച്ചത്.

 

വെള്ളിമാടുകുന്ന് ജെഡിടി ആര്‍ട്സ് ആൻഡ് സയൻസ് കോളേജിലെ മൂന്നാംവര്‍ഷ ബി എ ഇക്കണോമിക്‌സ് വിദ്യാര്‍ത്ഥിനിയാണ് നൂറുല്‍ ഹാദി. ബുധനാഴ്ച രാവിലെ ഒൻപതരക്ക് ആയിരിന്നു അപകടം. മുന്നിലെ കാറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ഇവര്‍ സഞ്ചരിച്ച സ്കൂട്ടര്‍ എതിരെ വന്ന സിറ്റി ബസില്‍ ഇടിച്ചുകയറുകയായിരുന്നു. നടക്കാവ് പൊലീസ് സ്ഥലത്തെത്തിയാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.