പശുക്കളെ കറക്കുന്നതിനിടെയാണ് അഞ്ച് പശുക്കളില്‍ നാലെണ്ണം ഷോക്കേറ്റ് ചത്തത്. ചേർപ്പ് പടിഞ്ഞാട്ടുമുറി വല്ലച്ചിറക്കാരൻ തോമസിൻ്റെ പശുക്കളാണ് ചത്തത്. അതേസമയം, പശുവിനെ കറക്കുകയായിരുന്ന തോമസ് അത്ഭുതകരമായി രക്ഷപ്പെട്ടു. വീടിന് പിന്നിലുള്ള തൊഴുത്തില്‍ ഇന്നു പുലർച്ചെയാണ് സംഭവം. മൂന്ന് പശുക്കളെ കറന്ന ശേഷം നാലാമത്തെ പശുവിനെ കറക്കാൻ ശ്രമിക്കുന്നതിനിടെ പശുക്കള്‍ ഷോക്കേറ്റ് നിലത്ത് വീഴുകയായിരുന്നു. കറന്ന പാല്പാത്രം തോമസിൻ്റെ കയ്യില്‍ നിന്ന് തെറിച്ചു വീഴുകയായിരുന്നു.