Breaking News:
തദ്ദേശതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സ്കൂൾ അർധവാർഷിക പരീക്ഷാ തീയതിയിലും ക്രിസ്മസ് അവധിയിലും മാറ്റം വരുത്താൻ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ധാരണയായി. ക്രിസ്മസ് പരീക്ഷ ഒറ്റഘട്ടമായി ഡിസംബർ 15ന് ആരംഭിച്ച് 23ന് പൂർത്തിയാക്കി സ്കൂൾ അടയ്ക്കാനാണ് തീരുമാനം. തുടർന്ന് ജനുവരി അഞ്ചിനാകും സ്കൂൾ തുറക്കുക. അങ്ങനെയെങ്കിൽ കുട്ടികൾക്കു 12 ദിവസം അവധി ലഭിക്കും. വിദ്യാഭ്യാസ നിലവാരസമിതി യോഗത്തിലാവും അന്തിമതീരുമാനം എടുക്കുക.
അരൂർ തുറവൂർ ഉയരപ്പാത നിർമാണം നടക്കുന്നതിനിടെ എരമല്ലൂരിന് സമീപം ഗർഡറുകൾ സ്ഥാപിക്കുമ്പോൾ ജാക്കിയിൽ നിന്ന് തെന്നി മാറി രണ്ട് കോൺക്രീറ്റ് ഗാർഡറുകൾ നിലം പതിച്ച് പിക്കപ്പ് വാൻ ഡ്രൈവർക്ക് ദാരുണാന്ത്യം. ആലപ്പുഴ സ്വദേശി രാജേഷ് ആണ് മരിച്ചത്.
ശബരിമല സ്വർണം അടിച്ചു മാറ്റിയ സംഭവം; ദേവസ്വം ബോർഡ് അംഗങ്ങളുടെ പങ്ക് വ്യക്തമാക്കി എൻ വാസുവിന്റെ റിമാൻഡ് റിപ്പോർട്ട്. ഉന്നതർക്ക് പങ്കുണ്ടെന്നതായും റിപ്പോർട്ട്.
‘ശബരിമലയിൽ കെമിക്കൽ കുങ്കുമം വിൽക്കുന്നവരുടെ ലൈസൻസ് റദ്ദാക്കും!! വീട്ടിൽ കുട്ടിയും ഭാര്യയുമുണ്ടെങ്കിൽ അവരുടെ ദേഹത്ത് തേച്ചാൽ മതിയെന്ന് രൂക്ഷമായ ഭാഷയിൽ കേരള ഹൈക്കോടതി.
ബോളിവുഡ് താരം ഗോവിന്ദ വീട്ടിൽ കുഴഞ്ഞുവീണു. അബോധാവസ്ഥയില്‍ ആയ ഗോവിന്ദയെ ഇന്ന് പുലർച്ചെ ജുഹുവിലെ ക്രിട്ടികെയർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നു. താരത്തിന്റെ ആരോഗ്യനിലയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ നിലവിൽ ലഭ്യമല്ല!
പ്രഭാത വാർത്തകൾ