തലക്കോണം സ്വദേശി വിഷ്ണുവിനെ ബൈക്കിലെത്തിയ അഞ്ചംഗ സംഘമാണ് ആക്രമിച്ചത്. തലയിലും നെറ്റിയിലും വാരിയെല്ലിന്റെ ഭാഗത്തും ഗുരുതരമായി പരിക്കേറ്റ ഇയാളെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. ഇന്നലെ രാത്രി പത്തരയോടെ അമ്പലത്തിൻ കാലയിലെ കാഞ്ഞിരംവിള ശക്തിവിനായകക്ഷേത്രത്തിൽ ഉത്സവം കണ്ടു മടങ്ങാനിരിക്കെയാണ് സംഭവം നടന്നത്.