വനദിനാചരണം

അന്താരാഷ്ട്ര വന ദിനാചരണത്തോട് അനുബന്ധിച്ച് പാലക്കാട് ഗവൺമെൻറ് പോളിടെക്നിക് കോളേജ് എൻ എസ് എസ് യൂണിറ്റും, പാലക്കാട് സോഷ്യൽ ഫോറസ്ട്രി ഡിവിഷനും സംയുക്തമായി ധോണി ഇക്കോ ടൂറിസം സെന്ററിൽ പ്ലാസ്റ്റിക് ശുചീകരണം, വനയാത്ര, ബോധവൽക്കരണ ക്ലാസ് എന്നിവ സംഘടിപ്പിച്ചു. സോഷ്യൽ ഫോറസ്ട്രി പാലക്കാട് ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ ബി. എസ്. ഭദ്രകുമാർ ഉദ്ഘാടനം നിർവഹിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ എൻ. വി. ജിതേഷ് അധ്യക്ഷത വഹിച്ചു. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സി. ഗിരീഷ്, അസോസിയേറ്റ് പ്രോഗ്രാം ഓഫീസർ എം. എസ്. സുജിമോൾ , കെ. സുധീർ എന്നിവർ സംസാരിച്ചു.