നാളെ കൊല്ലങ്കോട്, നെന്മാറ, ആലത്തൂർ, തൃശൂർ ഭാഗത്തുനിന്ന് വരുന്ന ബസുകൾ കാഴ്ചപ്പറമ്പിൽ നിന്ന് വഴിതിരിച്ച് മണപ്പുള്ളിക്കാവ്, ചന്ദ്രനഗർ, കൽമണ്ഡപം വഴി ദേശീയപാത വഴി സ്റ്റേഡിയം ബസ് സ്റ്റാൻഡിലേക്ക് പോകണം.• ചിറ്റൂർ, കൊഴിഞ്ഞാമ്പാറ, വാളയാർ ഭാഗത്തുനിന്ന് വരുന്ന ബസുകൾ കാടാംകോട് ജങ്ഷനിൽ നിന്ന് വഴിതിരിച്ചുവിടണം. ചന്ദ്ര നഗർ, കൽമണ്ഡപം വഴി നാഷണൽ ഹൈവേ വഴി സ്റ്റേഡിയം ബസ് സ്റ്റാൻഡിലേക്ക് പോകണം.• കോഴിക്കോട്, ചെർപ്പുളശ്ശേരി റെയിൽവേ കോളനി, മലമ്പുഴ ഭാഗങ്ങളിൽ നിന്ന് വരുന്ന ബസുകൾ ശേഖരിപുരം ജങ്ഷനിൽ നിന്ന് വഴിതിരിച്ച മണലി ബൈ പാസ് ജെഎം മഹൽ, ബിസ്മി വഴി സ്റ്റേഡിയം ബസ് സ്റ്റാൻഡിലേക്ക് പോകുക.• ഒറ്റപ്പാലം, പട്ടാമ്പി, ഗുരുവായൂർ, കോട്ടായി എന്നിവിടങ്ങളിൽ നിന്ന് വരുന്ന ബസുകൾ മേപ്പറമ്പിൽ നിന്ന് വഴിതിരിച്ച് പേഴുംകര, കാവിൽപ്പാട്, ഒലവക്കോട്, ചാത്തപുരം, ശേഖരിപുരം ബൈ-പാസ്, മണലി ബൈ-പാസ് ജെഎം മഹൽ വഴി സ്റ്റേഡിയം ബസ് സ്റ്റാൻഡിലേക്ക് പോകണം.• ഗുരുവായൂർ, പട്ടാമ്പി, ഒറ്റപ്പാലം ഭാഗത്തുനിന്ന് വരുന്ന കെഎസ്ആർടിസി ബസുകൾ മേപ്പറമ്പിൽ നിന്ന് വഴിതിരിച്ച് പേഴുംകര, കാവിൽപ്പാട്, ഒലവക്കോട്, ചാത്തപുരം, ശേഖരിപുരം ബൈപാസ്, മണലി ബൈ-പാസ്, കൽമണ്ഡപം, ചന്ദ്രനഗർ, കാഴ്ചപ്പറമ്പ്, യാക്കര ഡിപിഒ വഴി കെഎസ്ആർടിസി ബസ് സ്റ്റാൻഡിലേക്ക് പോകണം.• കോഴിക്കോട്, ചെർപ്പുളശ്ശേരി ഭാഗത്തുനിന്ന് വരുന്ന കെഎസ്ആർടിസി ബസുകൾ ഒലവക്കോട് വഴി തിരിച്ചുവിട്ട് ചാത്തപുരം, ശേഖരിപുരം ബൈപാസ്, മണലി ബൈ-പാസ്, കൽമണ്ഡപം, ചന്ദ്രനഗർ, കാഴ്ചപ്പറമ്പ്, യാക്കര ഡിപിഒ വഴി കെഎസ്ആർടിസി ബസ് സ്റ്റാൻഡിലേക്ക് പോകണം.• തൃശൂർ, കൊല്ലങ്കോട്, നെന്മാറ, തോലനൂർ ഭാഗത്തുനിന്ന് വരുന്ന കെഎസ്ആർടിസി ബസുകൾ കാഴ്ചപ്പറമ്പിൽ നിന്ന് വഴിതിരിച്ച് യാക്കര ഡിപിഒ വഴി കെഎസ്ആർടിസി ബസ് സ്റ്റാൻഡിലേക്ക് പോകണം.• കോയമ്പത്തൂർ, പൊള്ളാച്ചി, ചിറ്റൂർ ഭാഗത്തുനിന്ന് വരുന്ന കെ.എസ്.ആർ.ടി.സി ബസുകൾ ചന്ദ്രനഗറിൽ നിന്ന് വഴിതിരിച്ച് കാടംകോട്, കാഴ്ചപ്പറമ്പ്, യാക്കര ഡി.പി.ഒ വഴി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലേക്ക് പോകണം.• ആംബുലൻസ് പോലുള്ള അടിയന്തര വാഹനങ്ങൾ ഒഴികെയുള്ള വാഹനങ്ങൾ സിവിൽ സ്റ്റേഷൻ റോഡിൽ നിന്നും ഫോർട്ട് മൈതാനിലേക്കും, പാലാട്ട് (രാപ്പാടി) ജംക്ഷനിൽ നിന്നും IMA ജംഗ്ഷനിലേക്കും പ്രവേശിക്കാൻ അനുവദിക്കില്ല.• ജില്ലാ ആശുപത്രിയിലേക്ക് വരുന്ന ആംബുലൻസ് IMA ജംഗ്ഷനിൽ നിന്ന് വലത്തോട്ട് തിരിഞ്ഞു വനിതാ ശിശു ആശുപത്രി വഴി ജില്ലാ ആശുപത്രിയുടെ പുറക് വശത്തുള്ള ഗേറ്റ് വഴി പ്രവേശിക്കേണ്ടതാണ്.• • പട്ടാമ്പി, ഷൊർണൂർ, മണ്ണാർക്കാട് ഭാഗത്ത് നിന്ന് വരുന്ന ആംബുലൻസുകൾ ഒലവക്കോടെ നിന്നും ശേഖരീപുരം ബൈപാസ് വഴി മണലി ജംഗ്ഷൻ വഴി സ്റ്റേഡിയം ബൈപാസ് കയറി IMA ജംഗ്ഷനിൽ നിന്ന് വലത്തോട്ട് തിരിഞ്ഞു വനിതാ ശിശു ആശുപത്രി വഴി ജില്ലാ ആശുപത്രിയുടെ പുറക് വശത്തുള്ള ഗേറ്റ് വഴി ആശുപത്രിയിലേക്ക് പ്രവേശിക്കേണ്ടതാണ്.• ഫോർട്ട് മൈതാനത്തിൻെറ പരിസരം ഉൾപ്പെടെ അഞ്ച് വിളക്കിൽ നിന്ന് എച്ച്പിഒയിലേക്ക് വാഹനങ്ങളോ വ്യക്തികളോ പ്രവേശിക്കാൻ അനുവദിക്കില്ല.• കാലത്ത് 6 മണി മുതൽ ഉച്ചക്ക് 12 മണി വരെ പാലക്കാട് നഗരത്തിനുള്ളിൽ ഗതാഗതം പൂർണമായും നിരോധിച്ചിട്ടുള്ളതിനാൽ വാഹനങ്ങൾ ഒന്നും തന്നെ നഗരത്തിനുള്ളിലേക്ക് കടത്തിവിടുന്നതല്ല.