ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.

പാലക്കാട് ഗവൺമെൻറ് പോളിടെക്നിക് കോളേജ് എൻഎസ്എസ് യൂണിറ്റ് , വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുമായി സഹകരിച്ച്, അഴിമതിക്കും സൈബർ കുറ്റകൃത്യങ്ങൾക്കും എതിരെ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. പോളിടെക്നിക് പ്രിൻസിപ്പൽ പി. സുരേഷ് ബാബു ഉദ്ഘാടനം നിർവ്വഹിച്ചു. വിജിലൻസ് ഇൻസ്പെക്ടർ ബിൻസ് ജോസഫ്, സബ് ഇൻസ്പെക്ടർമാരായ പി കെ സന്തോഷ്, പി. സുദേവൻ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ എൻ വി ജിതേഷ്, അസോസിയേറ്റ് പ്രോഗ്രാം ഓഫീസർ കെ. സുധീർ എന്നിവർ സംസാരിച്ചു.