തമിഴ്‌നാട്ടിലെ പുതുച്ചേരിയില്‍ നിന്ന് നാല് ദിവസം മുന്‍പ് കാണാതായ ഒന്‍പതുകാരിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കുട്ടിയുടെ മൃതദേഹം വീടിന് സമീപത്തെ നഗരത്തിലെ അഴുക്കുചാലില്‍ കണ്ടെത്തി. സംഭവത്തില്‍ 18 വയസിന് താഴെയുള്ളവരടക്കം ആറുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഞെട്ടിപ്പിക്കുന്ന സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: ദുര്‍ഗന്ധമുണ്ടായപ്പോള്‍ ആളുകള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് സ്ഥലത്തെത്തി പരിശോധന നടത്തിയത്. ഇതോടെ അഴുക്കുചാലില്‍ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ലഹരിമരുന്ന് ഉപയോഗിച്ച ശേഷം പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതാകാനാണ് സാധ്യത.