അവകാശികളില്ലാത്ത മൃതദേഹങ്ങള്‍ സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ക്ക് വിറ്റ വകയില്‍ സംസ്ഥാന സർക്കാറിലെത്തിയത് 3.66 കോടി രൂപ

ആയിരത്തി ഇരുനൂറോളം മൃതദേഹങ്ങള്‍ കൈമാറിയതിന്‍റെ തുകയാണ് സംസ്ഥാന സർക്കാരിനെ ലഭിച്ചത്. ഏറ്റവും കൂടുതല്‍ തുക ലഭിച്ചത് എറണാകുളം ജനറല്‍ ആശുപത്രി വഴിയാണ് 1.56 കോടി. 2008 മുതല്‍ ഇതുവരെയുള്ള കണക്കാണിത്. പരിയാരം, തൃശൂർ, കളമശ്ശേരി, ആലപ്പുഴ, കോഴിക്കോട്, തിരുവനന്തപുരം, കോട്ടയം മെഡിക്കല്‍ കോളജുകള്‍, എറണാകുളം ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍നിന്നുള്ള വിവരങ്ങളാണിത്. കൊച്ചിയിലെ പ്രോപ്പർ ചാനല്‍ സംഘടന പ്രസിഡൻറ് എം.കെ. ഹരിദാസിന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് കണക്കുകൾ ലഭിച്ചത്.