കയറാടി സെന്റ് തോമസ് സ്പെഷ്യൽ സ്കൂൾ പതിനേഴാം വാർഷികദിനാഘോഷം ഫെലിക്സ് എസ്റ്റോ 2024 കൊണ്ടാടി. ബിഷപ്പ് മാർ പീറ്റർ കൊച്ചുപുരക്കൽ ഉദ്ഘാടനം ചെയ്തു. പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ജെസ്സി മനയത് ( ശാന്തോം പ്രോവിൻസ് , ഡി എസ് ടി) അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ജോയ്സ് (ഡി എസ് ടി), മേലാർകോട് ഫൊറോന വികാരി ഫാ. സേവിയർ വളയത്തിൽ മുഖ്യപ്രഭാഷണം നടത്തി. കയറാടി വി. മദർ തെരേസ പള്ളി വികാരി ഫാ. ജോസ്പ്രകാശ് തൂണിക്കാവിൽ, ഫാ. ബിജു മുരിങ്ങകുടിയിൽ , അയിലൂർ പഞ്ചായത്ത് മെമ്പർ പത്മഗിരീശൻ, അധ്യാപിക പി. എ. സരസ്വതി, പിടിഎ പ്രസിഡണ്ട് കെ.പി. ഏലിയാസ് തുടങ്ങിയവർ പ്രസംഗിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു. വിവിധ മത്സരങ്ങളിൽ പങ്കെടുത്തവർക്കുള്ള സമ്മാനദാനവും നടത്തി. ഉത്തരപ്രദേശിൽ വച്ചു നടന്ന സ്പെഷ്യൽ ഒളിമ്പിക്സ് പവർലിഫ്റ്റിംങിൽ മൂന്നാം സ്ഥാനവും, ഹാട്രിക് മേഡലും കരസ്തമാക്കിയ വിദ്യാർത്ഥിയായ പി. അഖിലിനു അനുമോദിച്ചു.