പെറ്റി കേസുകൾ ചെറിയ പിഴ അടച്ച് തീർപ്പാക്കൽ അദാലത്ത് നടത്തും. ആലത്തൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിലാണ് നെന്മാറ, പാടഗിരി( നെല്ലിയാമ്പതി), ആലത്തൂർ, വടക്കഞ്ചേരി, മംഗലംഡാം പൊലീസ് സ്റ്റേഷനുകളിലെ പെറ്റിക്കേസുകളാണ് അദാലത്തിൽ തീർപ്പാക്കുക. പൊതുസ്ഥലത്ത് മദ്യപിക്കൽ, മദ്യപിച്ച് വാഹനം ഓടിക്കൽ, ലഹരി ഉപയോഗം, പൊതുസ്‌ഥലത്ത് ബഹളം ഉണ്ടാക്കൽ, ചീട്ടുകളി, ആക്സിഡന്റ് കേസുകളിലെ പിഴ അടയ്ക്കൽ തുടങ്ങിയ കേസുകളാണ് കോടതി അദാലത്തിൽ വച്ചിരിക്കുന്നതെന്ന് നെന്മാറ പോലീസ് അറിയിച്ചു.