ചിരി മനോഹരമാക്കാൻ ശസ്ത്രക്രിയയ്ക്കു വിധേയാനായ യുവാവ് മരിച്ചു.

വിവാഹത്തിന് ഒരാഴ്ച ശേഷിക്കെ ചിരി മനോഹരമാക്കാൻ ശസ്ത്രക്രിയയ്ക്കു വിധേയാനായ യുവാവ് മരിച്ചു. ഹൈദരാബാദിലാണ് സംഭവം. ഹൈദരാബാദ് ജൂബിലി ഹിൽസിലുള്ള സ്വകാര്യ ഡെന്റൽ ക്ലിനിക്കിൽ ശസ്ത്രക്രിയയ്ക്കു വിധേയനായ ലക്ഷ്മി നാരായണ വിഞ്ജം (28) ആണ് മരണത്തിനു കീഴടങ്ങിയത്. അനസ്തേഷ്യ അമിതമായി നൽകിയതാണ് മരണത്തിലേക്കു നയിച്ചതെന്നു പിതാവ് രാമുലു വിഞ്ജം ആരോപിച്ചു. ശസ്ത്രക്രിയയ്ക്കിടെ മകൻ ബോധരഹിതനായി. ജീവനക്കാർ എന്നെ വിളിച്ച് ക്ലിനിക്കിലേക്ക് വരാൻ പറഞ്ഞു. അവിടെ എത്തി മകനെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മകൻ മരിച്ചെന്നാണ് അവിടുത്തെ ഡോക്ടർമാർ അറിയിച്ചതെന്നും രാമുലു വിഞ്ജം പറയുന്നു. കഴിഞ്ഞ 16ന് ഉച്ചയ്ക്ക് 2.30 ഓടെ ലക്ഷ്മി നാരായണ വിഞ്ജം ക്ലിനിക്കിൽ എത്തിയതായി ജൂബിലി ഹിൽസ് പോലീസ് എസ്.എച്ച്.ഒ: കെ . വെങ്കിടേശ്വർ റെഡ് ഡി സ്‌ഥിരീകരിച്ചു. വെകിട്ട് 4.30 ഓടെ ഓപ്പറേഷൻ തിയേറ്ററിലേക്ക് കൊണ്ടുപോയി. നടപടിക്രമങ്ങൾ ഏകദേശം രണ്ട് മണിക്കൂറോളം നീണ്ടുനിന്നു. വൈകുന്നേരം ഏഴ് മണിയോടെ അവർ പിതാവിനെ വിളിച്ചു. തുടർന്ന് അപ്പോളോ ആശുപത്രിയിൽ എത്തിച്ചു. അവിടെ അദ്ദേഹം മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നെന്നും റെഡ്‌ഡി പറഞ്ഞു.ഒരാഴ്ച്‌ച മുമ്പായിരുന്നു ലക്ഷ്മി നാരായണയുടെ വിവാഹ നിശ്ചയം. അടുത്ത മാസം വിവാഹം നടക്കാനിരിക്കെയാണ് മരണം. വീട്ടുകാരുടെ പരാതിയെ ത്തുടർന്ന് ക്ലിനിക്കിനെതിരേ കേസെടുത്തു. ആശുപത്രിരേഖ ളും സുരക്ഷാ ക്യാമറ ദൃശ്യങ്ങളും പരിശോധിച്ചുവരികയാണെന്ന് അധികൃതർ പറഞ്ഞു.