വാർത്താകേരളം

ഏകീകൃത സിവില്‍ കോഡ് ബില്‍ പാസാക്കി ഉത്തരാഖണ്ഡ്; രാജ്യത്തെ ആദ്യസംസ്ഥാനം
?️ഉത്തരാഖണ്ഡില്‍ ഏകീകൃത സിവില്‍ കോഡ് ബില്‍ നിയമസഭ പാസാക്കി. ഗവർണർ ഒപ്പുവെക്കുന്നതോടെ സംസ്ഥാനത്ത് ഏക സിവിൽ കോഡ് നിയമമാകും. ഇതോടെ രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് പാസാക്കുന്ന ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറി.തിങ്കളാഴ്ച ആരംഭിച്ച ഉത്തരാഖണ്ഡ് നിയമസഭയുടെ പ്രത്യേക സമ്മേളനത്തിലാണ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി ബില്ലവതരിപ്പിച്ചത്. അഞ്ചംഗ സമിതി കൈമാറിയ ഏകീകൃത സിവില്‍കോഡിന്‍റെ കരടിന് ഞായറാഴ്ചയാണ് ഉത്തരാഖണ്ഡ് മന്ത്രിസഭ അംഗീകാരം നല്‍കിയത്. അതേസമയം, ബില്‍ പാസാക്കുന്നതില്‍ പ്രതിപക്ഷത്തെ വിവരങ്ങൾ അറിയിച്ചില്ല എന്ന ആരോപണം മുഖ്യമന്ത്രി നിഷേധിച്ചു. കോൺഗ്രസ് നേതാക്കളെ കൃത്യമായി അറിയിച്ചിരുന്നുവെന്നും കത്ത് നല്‍കിയിരുന്നുവെന്നും പുഷ്കര്‍ സിംഗ് ധാമി പറഞ്ഞു.

തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍മാത്രം ശേഷിക്കെ പാകിസ്താനില്‍ രണ്ടിടത്ത് സ്‌ഫോടനം; 25 മരണം
?️പാകിസ്താനില്‍ പൊതുതിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ പാര്‍ട്ടി ഓഫീസിനും സ്വതന്ത്ര സ്ഥാനാര്‍ഥിയുടെ ഓഫീസിനും സമീപമുണ്ടായ വ്യത്യസ്ത ബോംബ് സ്‌ഫോടനങ്ങളില്‍ 25- പേര്‍ കൊല്ലപ്പെട്ടു. 42 പേര്‍ക്ക് പരിക്കേറ്റു. ബലൂചിസ്താന്‍ പ്രവിശ്യയിലാണ് സ്ഫോടനങ്ങളുണ്ടായത്.
സ്വതന്ത്ര സ്ഥാനാര്‍ഥി അസ്ഫാന്‍ദിയാര്‍ ഖാന്‍ കാക്കറിന്റെ പിഷിന്‍ ജില്ലയിലെ ഓഫീസിന് പുറത്താണ് ആദ്യസ്ഫോടനമുണ്ടായത്. 17 പേര്‍ കൊല്ലപ്പെട്ടു. 30 പേര്‍ക്ക് പരിക്കേറ്റു. ഏകദേശം ഒരു മണിക്കൂറിനുശേഷം കില്ല അബ്ദുള്ള പ്രദേശത്തുള്ള ജാമിയത്ത്-ഉലമ ഇസ്ലാം പാകിസ്താന്റെ ഓഫീസിനു പുറത്തുണ്ടായ സ്ഫോടനത്തില്‍ എട്ട് പേര്‍ മരിക്കുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

മയക്കുമരുന്ന് തടയാന്‍ കർ‌ശന നടപടി: ഡി.ജി.പി
?️ലഹരിമരുന്നിന്‍റെ വിതരണവും കടത്തും തടയാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ്. പൊലീസ് ആസ്ഥാനത്ത് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ സംബന്ധിച്ച ക്രൈം റിവ്യൂ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇതിനായി തുടര്‍ച്ചയായ പരിശോധനയും ഒപ്പം ബോധവത്കരണവും ഉറപ്പാക്കണം. ജില്ല സ്പെഷ്യല്‍ ബ്രാഞ്ചുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ നടപടി സ്വീകരിക്കും.

മാസപ്പടി കേസിൽ കുരുക്ക് മുറുകുന്നു
?️മാസപ്പടി കേസിൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച എസ്എഫ്ഐഒ അന്വേഷണം കെഎസ്ഐഡിയിൽ. തിരുവനന്തപുരത്തെ കെഎസ്ഐഡിസി കോർപ്പറേറ്റ് ഓഫീസിലാണ് അന്വേഷണ സംഘം പരിശോധന നടത്തുന്നത്.ബുധനാഴ്ച ഉച്ചയോടെയാണ് അന്വേഷണസംഘം ഇവിടെയെത്തിയത്. എസ്എഫ്ഐഒ ഡെപ്യൂട്ടി ഡയറക്ടർ അരുൺ പ്രസാദിന്‍റെ നേതൃത്വത്തിലുള്ള ഉ​ദ്യോ​ഗസ്ഥരുടെ സംഘമാണ് പരിശോധന നടത്തുന്നത്.

കേരളത്തിന്‍റെ ഡൽഹി സമരത്തിന് തമിഴ്‌നാടിന്‍റെയും കർണാടകയുടെയും പിന്തുണ
?️കേരളം ഡൽഹിയിൽ നടത്തുന്ന കേന്ദ്ര വിരുദ്ധ സമരത്തിൽ ഡിഎംകെ പങ്കെടുക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ഇത് സംബന്ധിച്ച് സ്റ്റാലിൻ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. കേരളത്തിന്‍റെ സമരത്തെ പിന്തുണയ്ക്കുന്നതായി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. വിജയകുമാറും അറിയിച്ചു.സംസ്ഥാന സർക്കാരുകളുടെ ധനകാര്യ സ്വയംഭരണത്തിൽ കേന്ദ്ര സർക്കാർ ഇടപെടുന്നതിനെതിരേ സുപ്രീം കോടതിയിൽ കേരള സർക്കാരിന്‍റെ ഹർജിക്ക് തമിഴ്‌നാട് സർക്കാർ പൂർണ പിന്തുണ നൽകുമെന്നും സ്റ്റാലിൻ അറിയിച്ചു. ഡൽഹി സമരത്തിന് ക്ഷണിച്ചുകൊണ്ട് പിണറായി എഴുതിയ കത്ത് മന്ത്രി പി. രാജീവ് ചെന്നൈയിലെത്തി സ്റ്റാലിന് കൈമാറുകയായിരുന്നു.

കേരള രാഷ്ട്രീയത്തിലും ചുവടുറപ്പിക്കാൻ നീക്കവുമായി വിജയ്
?️കേരളത്തിലും രാഷ്ട്രീയക്കളത്തിലിറങ്ങാനുള്ള നീക്കവുമായി തമിഴക വെട്രി കഴകം പ്രസിഡന്‍റും നടനുമായ വിജയ്.പനയൂരിലെ തന്‍റെ പ്രത്യേക ക്യാംപ് ഓഫിസിൽ വെച്ചാണ് യോഗം നടക്കുക. കേരളത്തോട് അടുത്തുനിൽക്കുന്ന തമിഴ്നാട്ടിലെ ജില്ലകളിൽ നിന്നുള്ള ഭാരവാഹികളെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. തമിഴ്നാട്ടിലേതു പോലെ സമൂഹത്തിൽ വിവിധ സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾ സജീവമാക്കാനും രാഷ്ട്രീയ വിഷയങ്ങളിൽ സജീവമായി ഇടപെടാനുള്ള നിർദേശം നൽകുമെന്നാണ് വിവരം.

നടിയെ ആക്രമിച്ച കേസ്: നിർണായക നീക്കവുമായി അതിജീവിത ഹൈക്കോടതിയിൽ
?️നടി ആക്രമിക്കപ്പെട്ട കേസിൽ വീണ്ടും ഹൈക്കോടതിയെ സമീപിച്ച് അതിജീവിത. മെമ്മറി കാർഡ് നിയമവിരുദ്ധമായി പരിശോധിച്ച സംഭവത്തിൽ അന്വേഷണം പൂർത്തിയാക്കിയിട്ടും തനിക്ക് അത് സംബന്ധിച്ച റിപ്പോർട്ടുകളൊന്നും വിചാരണക്കോടതി കൈമാറിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടി വീണ്ടും കോടതിയിലെത്തിയത്. കേസിലെ നിർണായക തെളിവായ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ച സംഭവത്തിൽ ജില്ലാ സെഷൻസ് കോടതിയാണ് അന്വേഷണം നടത്തിയത്. മെമ്മറി കാർഡ് ചോർന്നെന്ന ആരോപണത്തിൽ വസ്തുതാ അന്വേഷണം നടത്തണമെന്ന ഹൈക്കോടതിയുടെ ഉത്തരവിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഇത്. ജനുവരി 7നകം അന്വേഷണം പൂർത്തിയാക്കി ക്രിമിനൽ നടപടി പ്രകാരം കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ആവശ്യമെങ്കിൽ പോലീസ് സഹായം തേടാമെന്നും കോടതി വ്യക്തമാക്കി.

കേരളത്തിൽ ചാവേർ ആക്രമണത്തിന് പദ്ധതിയിട്ടെന്ന കേസ്: പ്രതി റിയാസ് അബൂബക്കർ കുറ്റക്കാരനെന്ന് കോടതി
?️കേരളത്തിൽ ചാവേർ ആക്രമണത്തിന് പദ്ധതിയിട്ടെന്ന കേസിൽ പ്രതി റിയാസ് അബൂബക്കർ കുറ്റക്കാരനെന്ന് കോടതി. പ്രതിക്കെതിരെ ചുമത്തിയ യുഎപിഎ 38,39, ഐപിസി 120 ബി വകുപ്പുകളെല്ലാം തെളിഞ്ഞതായും കൊച്ചിയിലെ എന്‍ഐഎ കോടതി വിധിച്ചു. കേസിൽ ശിക്ഷയിൻ മേലുള്ള വാദം ആരംഭിക്കും.

കിലോയ്ക്ക് 29 രൂപ; കേന്ദ്രത്തിന്‍റെ ‘ഭാരത്’ അരി വിൽപ്പന തൃശൂരിൽ
?️കേന്ദ്രസർക്കാരിന്‍റെ ഭാരത് അരിവിൽപ്പന കേരളത്തിലും. കിലോയ്ക്ക് 29 രൂപയാണ് വില. തൃശൂരിൽ മാത്രമായി 150 ചാക്ക് പൊന്നി അരി വിറ്റതായാണ് സൂചന. നാഷനൽ കോ-ഓപ്പറേറ്റീവ് കൺസ്യൂമർ ഫെഡറേഷനാണ് വിതരണച്ചുമതല. മറ്റു ജില്ലകളിൽ വാഹനങ്ങളിൽ വിരണം തുടങ്ങും.

വിദേശ സർവകലാശാല; നയം മാറ്റത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പിലും അതൃപ്തി
?️ബജറ്റിൽ ഉന്നത വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട 2 നിർദേശങ്ങളിലും അതൃപ്തി പരസ്യമാക്കി വകുപ്പ് മന്ത്രി ആർ.ബിന്ദു. വിദേശ സർവകലാശാലകൾക്കായി അനുമതി നൽകാനുള്ള തീരുമാനത്തിലും അന്താരാഷ്ട്ര കോൺക്ലേവ് നടത്താനുള്ള തീരുമാനത്തിലുമാണ് അഭിപ്രായ വ്യത്യാസം. വിഷയത്തിൽ ചർച്ച വേണമെന്നാണ് വകുപ്പിന്‍റെ ആവശ്യം.ഇതുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യത്തിന് വിദേശ സര്‍വകലാശാലകള്‍ കേരളത്തില്‍ എത്തുന്നതിന്‍റെ സാധ്യതകള്‍ ആരായും എന്നാണ് ധനമന്ത്രി പറഞ്ഞതെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

പിഎഫ് തുക കിട്ടിയില്ല: കൊച്ചി പിഎഫ് ഓഫിസിൽ ആത്മഹത്യക്ക് ശ്രമിച്ചയാൾ മരിച്ചു
?️കൊച്ചിയിലെ പിഎഫ് ഓഫീസിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചയാൾ മരിച്ചു. തൃശൂർ പേരാമ്പ്ര സ്വദേശി (68) ശിവരാമനാണ് മരിച്ചത്. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.അപ്പോളോ ടയേഴ്സിലെ ജീവനക്കാരനായിരുന്നു. കാൻസർ രോഗി കൂടിയായ ശിവരാമൻ ചൊവ്വാഴ്ച ഉച്ചയ്ക്ക് കൊച്ചിയിലെ പിഎഫ് റീജിയനൽ ഓഫീസിലെത്തി വിഷം കഴിക്കുകയായിരുന്നു. ഉടൻ തന്നെ ഇയാളെ ആശുപത്രയിലേക്ക് മാറ്റിയെങ്കിലും ഇന്നു രവിലെ മരിക്കുകയായിരുന്നു.എൺപതിനായിരം രൂപയാണ് പിഎഫ് ആയിട്ട് കിട്ടാനുള്ളത്. എന്നാൽ പിഎഫ് ഓഫിസിലെ ഉദ്യോഗസ്ഥർ ഇതു നൽകാതെ മനപൂർവ്വം ബുദ്ധിമുട്ടിക്കുകയാണെന്നാണ് കുടുംബം ആരോപിക്കുന്നത്.

തൃശൂർ ഉൾപ്പെടെ 3 സീറ്റിൽ ബിജെപിയുടെ സ്ഥാനാർഥി പ്രഖ്യാപനം അടുത്തയാഴ്ച
?️ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ 3 മണ്ഡലങ്ങളിലെ സ്ഥാനാർഥി പ്രഖ്യാപനം അടുത്തയാഴ്ച ഉണ്ടാവുമെന്ന് ബിജെപി നേതൃത്വം. ദേശീയതലത്തില്‍ പ്രഖ്യാപിക്കപ്പെടുന്ന ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയിലാണ് തൃശൂരും ഉണ്ടാവുമെന്ന് ജില്ലാ നേതൃത്വത്തിന് അറിയിപ്പ് ലഭിച്ചു. വിജയ സാധ്യത ഏറ്റവും കൂടുതല്‍ കൽപിക്കപ്പെടുന്ന സീറ്റുകളാവും കേരളത്തിൽ ആദ്യഘട്ടത്തിൽ സ്ഥാനാർഥികളെ പ്രഖ്യാപിക്കുക. അതിലൊന്നാണ് തൃശൂർ.

പൂപ്പാറയിൽ കയ്യേറിയ ഭൂമി ഒഴിപ്പിക്കൽ; നിരോധനാജ്ഞ, തടയുമെന്ന് ആക്ഷൻ കൗൺസിൽ
?️പൂപ്പാറയിൽ പന്നിയാർ പുഴയുടെ പുറമ്പോക്കു ഭൂമിയിൽ താമസിക്കുന്ന കുടുംബങ്ങളും കടകളുൾപ്പെടെ ഒഴിപ്പിക്കാനുള്ള നടപടിയുടെ ഭാഗമായി നിരേധാനാജ്ഞ പ്രഖ്യാപിച്ചു. ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് നടപടി. ഇതിനായി പൊലീസ് സുരക്ഷയും റവന്യൂ വകുപ്പ് തേടിയിട്ടുണ്ട്.അതേസമയം കയ്യേറ്റം ഒഴിപ്പിക്കൽ തടയുമെന്ന നിലപാടുമായി ആക്ഷൻ കൗൺസിൽ രംഗത്തെത്തിയിട്ടുണ്ട്. കോടതി അനുവദിച്ച 45 ദിവസം കഴിഞ്ഞിട്ടില്ലെന്നും ആക്ഷൻ കൗൺസിൽ പ്രസിഡന്‍റ് ബാബു വർഗീസ് പറഞ്ഞു. കയ്യേറിയ പ്രദേശം ആറ് ആഴ്ചക്കുള്ളിൽ ഒഴിപ്പിക്കണമെന്ന കോടതി ഉത്തരവിനെത്തുടർന്ന് വ്യാപക പ്രതിഷേധം ഉണ്ടായിരുന്നു. പൊലീസിന്‍റെ സഹായത്തോടെ ഒഴിപ്പിക്കൽ നടപടികൾ പൂർത്തിയാക്കാനാണ് കോടതി നിർദേശം.

കോട്ടയത്തെ ആകാശപാതയുടെ തുടർ നിർമാണം; ജില്ലാ കലക്റ്ററുടെ നേതൃത്വത്തിൽ വിദഗ്ധ സംഘം പരിശോധന നടത്തി
?️ആകാശപാതയുടെ തുടർ നിർമാണ പ്രവർത്തനങ്ങളുടെ സാധ്യതകൾ തേടി ജില്ലാ കലക്റ്ററുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘത്തിൻ്റെ പരിശോധന നടത്തി. നിലവിൽ നാറ്റ് പാക് തയ്യാറാക്കിയിരിക്കുന്ന രൂപകല്പന പ്രകാരമുള്ള നിർമാണ സാധ്യതകളാണ് കോട്ടയം ജില്ലാ കലക്റ്റർ വി. വിഗ്നേശ്വരിയുടെ നേതൃത്വത്തിൽ കേരള റോഡ് സേഫ്റ്റി അഥോറിറ്റി, നാറ്റ്പാക്, കിറ്റ്കോ, റവന്യൂ, മോട്ടോർ വെഹിക്കിൾ, പിഡബ്ല്യുഡി, പൊലീസ് തുടങ്ങിയ വകുപ്പ് അധികൃതരുടെ നേതൃത്വത്തിൽ പരിശോധിച്ചത്.നാറ്റ്പാക് തയ്യാറാക്കിയ രൂപകൽപന പ്രകാരം 6 ലിഫ്റ്റുകളും, 3 ഗോവണികളുമാണ് ഉള്ളത്.

കെ. സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്ര 9ന് കോട്ടയത്ത്
?️മോദിയുടെ ഗ്യാരണ്ടി പുതിയ കേരളം എന്ന മുദ്രാവാക്യം ഉയർത്തി എൻഡിഎ സംസ്ഥാന ഘടകം ചെയർമാൻ കെ. സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്ര 9ന് കോട്ടയം മണ്ഡലത്തിൽ എത്തുമെന്ന് എൻഡിഎ ജില്ലാ നേതൃത്വം വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വൈകിട്ട് 3ന് കോട്ടയം തിരുനക്കര പഴയ ബസ് സ്റ്റാൻഡ് മൈതാനത്ത് നിന്ന് ആരംഭിക്കുന്ന പദയാത്ര സംക്രാന്തിയിൽ സമാപിക്കും.

വീട്ടമ്മയുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസ്; രേഖകൾ കൈമാറാനാവില്ലെന്ന് വാട്‌സ് ആപ്
?️വീട്ടമ്മയുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ വിവരങ്ങള്‍ കൈമാറാനാവില്ലെന്ന് വാട്‌സ് ആപ്. അതിനുള്ള അധികാരം തങ്ങൾക്ക് ഇല്ലെന്ന് വാട്‌സ്ആപ് ഇന്ത്യന്‍ പ്രതിനിധി കൃഷ്ണമോഹന്‍ ചൗധരിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിക്കുകയായിരുന്നു.പൊലീസിൻ്റെ ആവശ്യ പ്രകാരം കേസിന് ആസ്പദമായ രേഖകൾ കൈമാറാൻ കോടതി വാട്‌സ്ആപ്പിന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാൽ വാട്‌സ്ആപ്പ് സെര്‍വര്‍, ഫയല്‍ എന്നിവയുടെ നിയന്ത്രണം വാട്‌സ് ആപ്പ് ഇന്ത്യക്ക് ഇല്ലെന്ന് വാട്‌സ്ആപ്പ് പ്രതിനിധി അറിക്കുകയായിരുന്നു.

സംസ്ഥാനത്തെ 57 പൊതു മേഖലാ സ്ഥാപനങ്ങൾ ലാഭത്തിൽ
?️സംസ്ഥാനത്തെ 131 പൊതു മേഖലാ സ്ഥാപനങ്ങളിൽ 57 എണ്ണം ലാഭത്തിലെന്ന് ബ്യൂറോ ഓഫ് പബ്ലിക് എന്‍റർപ്രൈസസ് റിപ്പോർട്ട്. ബജറ്റ് രേഖകൾക്കൊപ്പം നിയമസഭയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളിൽ 59 എണ്ണം നഷ്ടത്തിലാണെന്നും റിപ്പോർട്ടിലുണ്ട്.കെഎസ്എഫ്ഇയാണ് കൂടുതല്‍ ലാഭമുണ്ടാക്കിയത്.

പുല്‍പ്പള്ളിയില്‍ വീണ്ടും കടുവ ഭീതി
?️വയനാട് പുൽപ്പള്ളിയിൽ വീണ്ടും കടുവ ഇറങ്ങിയതായി സംശയം. പുല്‍പ്പള്ളി സുരഭിക്കവലയില്‍ ആടിന്‍റെ ജഡം കണ്ടെത്തുകയായിരുന്നു. പാലമറ്റം സുനിലിന്‍റെ വീട്ടിലെ രണ്ടര വയസ് ഉള്ള ആടിനെ കൊന്ന് ഭാഗികമായി ഭക്ഷിച്ച നിലയിലാണ് ജഡം കണ്ടെത്തിയത്.കഴിഞ്ഞ കുറച്ചുദിവസങ്ങളായി പ്രദേശത്ത് കടുവയുടെ ശല്യം ഉള്ളതായി നാട്ടുകാര്‍ പറയുന്നു. കടുവയെ പിടികൂടാന്‍ വനംവകുപ്പ് കൂട് വച്ചിരുന്നു. അതിനിടെയാണ് പാതി തിന്ന നിലയിലുള്ള ആടിന്‍റെ ജഡം കണ്ടെത്തിയത്.

പാർലമെന്‍റിൽ സംസാരിക്കുന്നതിനെക്കാൾ പ്രധാനം മണ്ഡലത്തിൽ പ്രവർത്തിക്കുന്നത്: ഗഡ്കരി
?️നന്നായി പ്രവർത്തിക്കുന്നവർ അംഗീകരിക്കപ്പെടാതെയും മോശം രീതിയിൽ കാര്യങ്ങൾ ചെയ്യുന്നവർ ശിക്ഷിക്കപ്പെടാതെ പോകുന്ന സാഹചര്യം രാജ്യത്തുണ്ടെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ഏത് സർക്കാർ വന്നാലും ഇതേ രീതിയാണെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭയിലെ മികച്ച പ്രകടനത്തിനുള്ള 2023 ലെ ലോക്മത് പുരസ്കാരം സമ്മാനിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. നമ്മുടെ ചർച്ചകളിലും സവാദങ്ങളിലും വിരുദ്ധാഭിപ്രായം ഉണ്ടാകുന്നതല്ല പ്രശ്നം. ആശയങ്ങളുടെ അഭാവമാണ്. സ്വയം ബോധത്തിന്‍റെ അടിസ്ഥാനത്തിൽ പ്രത്യയശാസ്ത്രങ്ങളിൽ‌ അടിയുറച്ചുനിൽക്കുന്നവർ നമുക്കിടയിലുണ്ട്. എന്നാൽ അവരുടെ എണ്ണം കുറഞ്ഞു വരുന്ന സ്ഥിതിയാണെന്നും ഗഡ്കരി പറഞ്ഞു.

സംവരണത്തിന് നെഹ്റു എതിരായിരുന്നു: മോദി
?️മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവും പരമ്പരാഗതമായി കോൺഗ്രസും ജാതി സംവരണത്തിന് എതിരായിരുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യസഭയിലെ പ്രസംഗത്തിലാണ് ആരോപണം. നെഹ്റു പ്രധാനമന്ത്രിയായിരിക്കുമ്പോൾ സംസ്ഥാനങ്ങൾക്ക് എഴുതിയ കത്തും ഇതിനു തെളിവായി മോദി ചൂണ്ടിക്കാട്ടി. ”ഒരു തരത്തിലുള്ള സംവരണവും ഞാൻ ഇഷ്ടപ്പെടുന്നില്ല. പ്രത്യേകിച്ച് ജോലിയിൽ. പ്രാപ്തിക്കുറവായിരിക്കും ഇതുവഴി പ്രോത്സാഹിപ്പിക്കപ്പെടുക. രാജ്യത്തെ ശരാശരിയിലേക്കു മാത്രമാണ് ഇതു നയിക്കുക” എന്ന് കത്തിൽ നെഹ്റു എഴുതിയിരുന്നു എന്നാണ് മോദിയുടെ ആരോപണം.

അയോധ്യയിലെ രാമൻ കറുത്തു പോയെന്ന് എംഎൽഎയ്ക്ക് പരിഭവം
?️അയോധ്യയിലെ രാമക്ഷേത്രത്തിൽ പ്രതിഷ്ഠിച്ച രാമ വിഗ്രഹത്തിന്‍റെ നിറം കറുപ്പായതിനെ വിമർശിച്ച് ഉത്തരാഖണ്ഡിലെ കോൺഗ്രസ് എംഎൽഎ. നിയമസഭയിൽ നടത്തിയ പരാമർശം ഭരണ – പ്രതിപക്ഷങ്ങൾ തമ്മിൽ കടുത്ത വാക്കേറ്റത്തിനും കാരണമായി. നിയമസഭയിൽ ഏക സിവിൽ കോഡ് സംബന്ധിച്ച ചർച്ച നടക്കുന്നതിനിടെയാണ് പ്രതിപക്ഷ എംഎൽഎ ആദേശ് സിങ് ചൗഹാൻ വിവാദ പരാമർശം നടത്തിയത്. ”ഹിന്ദു പുരാണങ്ങൾ പ്രകാരം രാമന്‍റെ നിറം ഇരുണ്ടതായിരുന്നു. പക്ഷേ, നിങ്ങൾ ബാലക രാമ വിഗ്രത്തെ കറുപ്പിച്ചുകളഞ്ഞു”, ചൗഹാൻ പറഞ്ഞു.

ദളപതി വിജയ്ക്ക് പിന്നാലെ രാഷ്ട്രീയത്തിലേക്ക് ചുവടു വയ്ക്കാൻ ഒരുങ്ങി വിശാലും
?️ദളപതി വിജയ്ക്ക് പിന്നാലെ രാഷ്ട്രീയത്തിലേക്ക് ചുവടു വയ്ക്കാൻ ഒരുങ്ങി നടൻ വിശാലും. രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം ഉടൻ ഉണ്ടാവുമെന്നാണ് റിപ്പോർട്ട്. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് നടൻ വിശാലിൻ്റെ പുതിയ നീക്കം. ജനങ്ങൾക്ക് വേണ്ടി ശബ്ദം ഉയർത്താൻ മടിക്കില്ലെന്നും സവിശേഷമായ തീരുമാനത്തിന് നിർബന്ധിതനായാൽ മടിക്കില്ലെന്നും വിശാലിൻ്റെ ഏറ്റവും പുതിയ വാർത്താ കുറിപ്പിൽ പറയുന്നു. ആരാധക കൂട്ടായ്മയിലൂടെയുള്ള ജനസേവനം തുടരുമെന്നും ജീവകാരുണ്യപ്രവർത്തനങ്ങൾ രാഷ്ട്രീയനേട്ടം ലക്ഷ്യം വച്ചല്ലെന്നും വാർത്താ കുറിപ്പിൽ വിശാൽ വ്യക്തമാക്കുന്നു.

കണ്ണൂരിൽ ഗ്യാസ് ടാങ്കർ മറിഞ്ഞ് അപകടം
?️കണ്ണൂർ പഴയങ്ങാടി പാലത്തിൽ നിയന്ത്രണം വിട്ട ഗ്യാസ് ടാങ്കർ മറിഞ്ഞു. പുലർച്ചെ ഒന്നരയോടെയാണ് അപകടം. വാതക ചോർച്ച ഇല്ലെന്നാണ് നിഗമനം. പഴയങ്ങാടി പയ്യന്നൂർ പാതയിൽ ഗതാഗതം തടസപ്പെട്ടു.മംഗലാപുരത്ത് നിന്ന് വരികയായിരുന്ന ടാങ്കർ ലോറിയാണ് അപകടത്തിൽപ്പെട്ടത്. വാഹനം അമിത വേഗതയിലായിരുന്നുവെന്നാണ് വിവരം. മൂന്നു വാഹനങ്ങളിൽ ഇടിച്ച ശേഷം ലോറി മറിയുകയായിരുന്നു.

സ്വവർഗ പങ്കാളിയുടെ മൃതദേഹം വിട്ടുകിട്ടാനുള്ള ഹർജി
?️സ്വവർഗപങ്കാളിയുടെ മൃതദേഹം ആശുപത്രിയിൽ നിന്ന് വിട്ടുകിട്ടണമെന്നാവശ്യപ്പെടുന്ന ഹർജിയിൽ ഇൻക്വസ്റ്റ്, പോസ്റ്റ്മോർട്ടം റിപ്പോർട്ടുകൾ വ്യാഴാഴ്ച ഹാജരാക്കാൻ ഹൈക്കോടതി നിർദേശം. മരിച്ചയാളുടെ മാതാപിതാക്കളുടെ അഭിപ്രായവും അറിയിക്കണം. ഇതിനുശേഷം മൃതദേഹം വിട്ടു നൽകുന്ന കാര്യത്തിൽ തീരുമാനമെടുക്കാമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.

തിരുവനന്തപുരത്ത് ബസ് അപകടം; 15 ഓളം പേർക്ക് പരുക്ക്
?️തിരുവനന്തപുരത്ത് ബസ് അപകടം. നേമം കാരക്കാമണ്ഡപത്തുണ്ടായ ബസ് അപകടത്തിൽ 15 ഓളം പേർക്ക് പരുക്കേറ്റു. രാവിലെ 9 മണിയോടെയായിരുന്നു സംഭവം. പരുക്കേറ്റവരെ മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് മാറ്റുന്നു. ആർക്കും ഗുരുതര പരുക്കില്ല.സംഭവ സ്ഥലത്ത് പൊലീസും നാട്ടുകാരും ചേർന്നാണ് അപകടത്തിൽ പെട്ടവരെ മെഡിക്കൽ കോളെജിലേക്ക് മാറ്റിയത്.

അപകട സമയത്ത് എയർ ബാഗ് പ്രവർത്തിച്ചില്ല; ഉപഭോക്താവിന് കാറിന്‍റെ വില തിരിച്ചു നല്‍കാന്‍ ഉത്തരവിട്ട് കോടതി
?️വാഹന അപകട‌ സമയത്ത് എയർബാഗ് പ്രവർത്തിക്കാതിരുന്നതിനാൽ ഉപഭോക്താവിന് കാറിന്‍റെ വില തിരിച്ചു നല്‍കാന്‍ ജില്ലാ ഉപഭോക്തൃ കമ്മിഷന്‍ വിധിച്ചു. ഇന്ത്യനൂര്‍ സ്വദേശി മുഹമ്മദ് മുസല്യാര്‍ ആണ് പരാതി നല്‍കിയത്. 2021ല്‍ തിരൂരില്‍ പരാതിക്കാരനു കാര്‍ അപകടത്തില്‍ ഗുരുതര പരുക്കേറ്റിരുന്നു. എയര്‍ബാഗ് പ്രവര്‍ത്തിക്കാത്തതാണ് ഗുരുതര പരുക്കിനു കാരണമെന്നും ഇത് കാര്‍ നിര്‍മാതാക്കളുടെ പിഴവാണെന്നും ചൂണ്ടിക്കാട്ടിയാണ് മുഹമ്മദ് ഉപഭോക്തൃ കമ്മിഷനെ സമീപിച്ചത്.

റോഡ് സുരക്ഷ പ്രോത്സാഹിപ്പിക്കാൻ ഇന്ത്യയുടെ ഹെല്‍മെറ്റ് മാന്‍ കേരളത്തിലേക്ക്
?️ഹെല്‍മെറ്റ് മാന്‍ എന്ന പേരില്‍ പരക്കെ അറിയപ്പെടുന്ന റോഡ് സുരക്ഷാ രംഗത്തെ പോരാളി രാഘവേന്ദ്ര കുമാര്‍ റോഡ് സുരക്ഷാ ബോധവല്‍ക്കരണത്തിനായി കേരളത്തില്‍ ആദ്യ സന്ദര്‍ശനത്തിനെത്തുന്നു. റോഡ് സുരക്ഷാ വിദ്യാഭ്യാസത്തിൻ്റെ പ്രാധാന്യം, നിയമങ്ങള്‍ പാലിക്കല്‍ എന്നിവ വഴി എണ്ണമറ്റ ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കുന്നതിനെ കുറിച്ചുള്ള പ്രചാരണത്തിനാണ് രാഘവേന്ദ്ര കുമാറും ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡും കൈകോര്‍ക്കുന്നത്.

‘നേരത്തെ അനുവദിച്ച വികസനം ഇപ്പോഴാണ് അനുവദിക്കുന്നതെന്ന തോന്നൽ സർക്കാരിനു ദോഷം ചെയ്യും’
?️ആലപ്പുഴ പറവൂർ ജിഎച്ച് എസ്എസ് കെട്ടിടത്തിന്‍റെ നിർമാണ ഉദ്ഘാടനത്തിൽ നിന്ന് തന്‍റെ പേര് ഒഴിവാക്കിയതിനെതിരെ മുൻ മന്ത്രി ജി സുധാകരൻ രംഗത്ത്. പദ്ധതിക്കായി 3.90 കോടി അനുവദിച്ച് തന്‍റെ കാലത്താണെന്നും നേരത്തെ അനുവദിച്ച വികസനം ഇപ്പോഴാണ് അനുവദിക്കുന്നതെന്ന തോന്നൽ സർക്കാരിനു ദോഷം ചെയ്യുമെന്നും അദ്ദേഹം വിമർശിച്ചു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് സുധാകരൻ വിമർശിച്ചത്.
ദേശീയ വിരവിമുക്ത ദിനാചരണം: 19 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് വിര നശീകരണ ഗുളിക നൽകുന്നു
?️ഒന്നു മുതൽ ഒമ്പതുവരെ വയസ് വരെയുള്ള കുട്ടികൾക്ക് വിര നശീകരണ ഗുളിക നൽകും. സ്കുളിലെത്തുന്ന കുട്ടികൾക്ക് അവിടെ നിന്നാകും ഗുളിക നൽകുക. മറ്റു കുട്ടികൾക്ക് ആംഗൻവാടികൾ വഴി വിതരണം ചെയ്യും. വ്യാഴാഴ്ച ഗുളിക ലഭിക്കാത്ത കുട്ടികൾക്ക് 15ന് ഗുളിക നൽകും.ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ ഒന്നു മുതൽ 14 വരെ വയസ് പ്രായമുള്ള 64 ശതമാനം കുട്ടികളിൽ വിരബാധയ്ക്കു സാധ്യതയുണ്ട്. ഇത് മുന്നിൽ കണ്ടാണ് വിര നശീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കിയത്.

ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ക​പ്പി​ൽ സ​മ​ഗ്ര​മാ​റ്റം
?️ഇന്ത്യ​ന്‍ സൂ​പ്പ​ര്‍ ക​പ്പ് ഫു​ട്ബോ​ള്‍ ടൂ​ര്‍ണ​മെ​ന്‍റി​ല്‍ സ​മ​ഗ്ര​മാ​റ്റ​ത്തി​നൊ​രു​ങ്ങി ഓ​ള്‍ ഇ​ന്ത്യ ഫു​ട്ബോ​ള്‍ ഫെ​ഡ​റേ​ഷ​ന്‍. 2024-25 സീ​സ​ണി​ല്‍ സൂ​പ്പ​ര്‍ ക​പ്പി​ന്‍റെ ന​ട​ത്തി​പ്പ് ഇം​ഗ്ലീ​ഷ് എ​ഫ് എ ​ക​പ്പ് മാ​തൃ​ക​യി​ലാ​ക്കും. നി​ല​വി​ല്‍ ഒ​രു മാ​സ​ത്തി​ല്‍ താ​ഴെ​യു​ള്ള സൂ​പ്പ​ര്‍ ക​പ്പി​ന്‍റെ ദൈ​ര്‍ഘ്യം ഏ​ഴ് മാ​സ​മാ​യി ഉ​യ​ര്‍ത്താ​നും തീ​രു​മാ​നം ഉ​ണ്ടാ​യി​ട്ടു​ണ്ട്. 2024 ഒ​ക്റ്റോ​ബ​ര്‍ ഒ​ന്നി​ന് തു​ട​ങ്ങു​ന്ന ടൂ​ര്‍ണ​മെ​ന്‍റ് മെ​യ് 15 വ​രെ നീ​ളും. ടൂ​ര്‍ണ​മെ​ന്‍റി​ന്‍റെ മ​ത്സ​ര​ക്ര​മ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ എ​ഐ​എ​ഫ്എ​ഫ് ഇ​തു​വ​രെ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. സാ​ധാ​ര​ണ​യാ​യി 12 റൗ​ണ്ടു​ക​ളും സെ​മി ഫൈ​ന​ലും ഫൈ​ന​ലു​മാ​ണ് എ​ഫ് എ ​ക​പ്പി​നു​