പഠിതാക്കളുടെ പഠനക്യാമ്പിനു സമാപനം

പ്രകൃതിക്ക് തണലൊരുക്കാന്‍ വരും തലമുറക്ക് നെല്‍പാടങ്ങളും വയലും കുന്നും വനങ്ങളും സംരക്ഷിക്കാന്‍ കൂട്ടപ്രതിജ്ഞ എടുത്ത് തുല്യത പഠിതാക്കളുടെ മൂന്ന് ദിവസത്തെ പഠനക്യാമ്പ് കൊടക്കാട് കദളീവനത്തില്‍ സമാപിച്ചു.

കാസര്‍ഗോഡ് ജില്ലാ
സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തിലുള്ള പരിസ്ഥിതി പ്രകൃതി പഠന ക്യാമ്പിനാണ് സമാപനമായത്.

കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി കാസര്‍ഗോഡ് ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 80 തുല്യതാ പഠിതാക്കള്‍ക്ക് വേണ്ടിയാണ് മൂന്നുദിവസത്തെ പ്രവര്‍ത്തക പഠന ക്യാമ്പ് സംഘടിപ്പിച്ചത്.
ഫെബ്രുവരി ഒന്നാം തീയതി കൊടക്കാട് കദളീവനത്തില്‍ വച്ച് ക്യാമ്പ് കില റിസോഴ്‌സ് പേഴ്‌സണ്‍നും സാക്ഷരതാ സമിതി അംഗവുമായ പപ്പന്‍ കുട്ടമത്ത് ഉദ്ഘാടനം ചെയ്തു. വിവിധ വിഷയങ്ങളിലായി ജില്ലാ സാക്ഷരതാ സമിതി അംഗം കെ. വി. രാഘവന്‍, സീനിയര്‍ ഹൈഡ്രോ ജിയോളജിസ്റ്റ് ഡോ. എ. പ്രഭാകരന്‍, പ്രമുഖ വ്യക്തിത്വ വികസന പരിശീലകന്‍ സജീവന്‍ കുയിലൂര്‍, സാക്ഷരതാ മിഷന്‍ റീജണല്‍ കോഡിനേറ്റര്‍ ഷാജു ജോണ്‍, ജില്ലാ സോയില്‍ സര്‍വ്വേ ഓഫീസര്‍മാരായ നിരഞ് ബാബു, ജെമി സ്റ്റീഫന്‍, സീനിയര്‍ ഹൈഡ്രോളജിസ്റ്റ് ഡോക്ടര്‍ കെ. എം. എ. അഷ്‌റഫ്, റേഞ്ച് ഫോറെസ്റ്റ് ഓഫീസര്‍ കെ. ഗിരീഷ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എന്‍. വി. സത്യന്‍, നവ കേരള മിഷന്‍ ജില്ലാ കോഡിനേറ്റര്‍ കെ. ബാലകൃഷ്ണന്‍, ശുചിത്വ മിഷന്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍ കെ. വി. രഞ്ജിത്ത്, ജില്ലാ സാക്ഷരതാ മിഷന്‍ കോഡിനേറ്റര്‍ പി. എന്‍. ബാബു എന്നിവര്‍ ക്ലാസെടുത്തു.
സര്‍ട്ടിഫിക്കറ്റ് വിതരണവും സമാപന സമ്മേളനവും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു ജില്ലാ പഞ്ചായത്ത് അംഗം സി. ജെ. സജിത്ത് അധ്യക്ഷത വഹിച്ചു. മേഖലാ കോഡിനേറ്റര്‍ ഷാജു ജോണ്‍ സമാപന സന്ദേശം നല്‍കി. ജില്ലാ കോര്‍ഡിനേറ്റര്‍ പി. എന്‍. ബാബു, ശുചിത്വമിഷന്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍ കെ. വി. രഞ്ജിത്ത്, കെ. പി. മുരളീധരന്‍, സി. കെ. നാസര്‍ കാഞ്ഞങ്ങാട്, പ്രേരകുമാരായ ടി.വി. വിദ്യ, ഇ. രാധ, കെ. കൗസല്യ എന്നിവര്‍ സംസാരിച്ചു.

ഫോട്ടോ
1 തുല്യതപഠിതാക്കള്‍ക്ക് സംസ്ഥാന സാക്ഷരത മിഷന്‍ സംഘടിപ്പിച്ച പ്രകൃതി പഠനക്യാമ്പില്‍
സര്‍ട്ടിഫിക്കറ്റ് വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ സി.കെ. നാസര്‍ കാഞ്ഞങ്ങാടിന് നല്‍കി ഉദ്ഘാടനം ചെയ്യുന്നു.

2 തുല്യതപഠിതാക്കള്‍ക്ക് സംസ്ഥാന സാക്ഷരത മിഷന്‍ സംഘടിപ്പിച്ച പ്രകൃതി പഠനക്യാമ്പ് ഉല്‍ഘാടനം ചെയ്ത ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് ഒപ്പം.

3 തുല്യതപഠിതാക്കള്‍ക്ക് സംസ്ഥാന സാക്ഷരത മിഷന്‍ സംഘടിപ്പിച്ച പ്രകൃതി പഠനക്യാമ്പില്‍ പങ്കെടുത്തവര്‍ നാടിനെ അറിയാന്‍ കദളീവനം വയലില്‍ ഒത്തുചേര്‍ന്നപ്പോൾ