ഞാറയ്ക്കൽ എടവനക്കാട് അഴിവേലിയ്ക്കത്ത് അമാനുദ്ദീൻ (28), ഒപ്പമുണ്ടായിരുന്ന കുഴിപ്പിള്ളി സ്വദേശി മുഹമ്മദ് സാജിദ് (23) എന്നിവരാണ് മരിച്ചത്. സമീപത്തെ കാനയിൽ തെറിച്ച് വീണ് കിടക്കുന്ന നിലയിലായിരുന്നു ഇവരെ കണ്ടെത്തിയത്.
ഇവർ വിനോദ യാത്രയ്ക്കായി രണ്ട് ദിവസം മുമ്പ് വീടുകളിൽ നിന്നും പുറപ്പെട്ടതായിട്ടാണ് വിവരം. കോതമംഗലം ഭാഗത്തുനിന്നും ആലുവ ഭാഗത്തേയ്ക്ക് പോകവെയാണ് അപകടത്തിൽപ്പെട്ടത് എന്നാണ് സൂചന.
പുലർച്ചെ 4 മണിയോടെ ബൈക്ക് പാതയോരത്ത് മറിഞ്ഞ് കിടക്കുന്നത് കണ്ട്, ഇതുവഴിയെത്തിയവർ നടത്തിയ തിരച്ചിലിലാണ് ഇവരെ സമീപത്തെ കാനയിൽ വീണുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്.
തുടർന്ന് വിവരം അറയിച്ചത് പ്രകാരം സ്ഥലത്തെത്തിയ ഫയർഫോഴ്‌സ് സംഘം ഇരുവരെയും കോതമംഗലത്തെ ആശുപത്രികളിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല.
കോതമംഗലം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. അപകടത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.