പാലക്കാട് ടൗണ്‍-പൊള്ളാച്ചി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ അറ്റകുറ്റപ്പണികള്‍ ആരംഭിക്കുന്നതിനാല്‍ റോബിന്‍സണ്‍ റോഡ് ഗേറ്റ്(ലെവല്‍ ക്രോസ് നമ്പര്‍ 48) ഇന്നും നാളെയും അടച്ചിടുമെന്ന് പാലക്കാട് സതേണ്‍ റെയില്‍വേ അസിസ്റ്റന്റ് ഡിവിഷണല്‍ എന്‍ജിനീയര്‍ അറിയിച്ചു. ഇതുവഴിയുള്ള വാഹനങ്ങള്‍ ഇംഗ്ലീഷ് ചര്‍ച്ച് റോഡിലൂടെ പോകണം.