ഫെബ്രുവരി 16- ന് ഭാരത്

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കർഷകർ ഫെബ്രുവരി 16ന് ഭാരത് ബന്ദ് ആചരിക്കുമെന്ന് കർഷക നേതാവ് രാകേഷ് ടികായത്‌.

കാർഷിക വിളകൾക്ക് മിനിമം താങ്ങുവില ഉറപ്പുനൽകുന്ന നിയമം നടപ്പാക്കാത്തത് ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉന്നയിച്ചാണ് ബന്ദ്. കർഷക സംഘങ്ങൾക്ക് പുറമെ വ്യാപാരികളും ട്രാൻസ്പോർട്ടർമാരും സമരത്തിന് പിന്തുണ നൽകണമെന്ന് ടികായത് പറഞ്ഞു. രാജ്യത്തെ വിവിധ കർഷക സംഘങ്ങൾക്ക് പുറമെ വ്യാപാരികളോടും ട്രാൻസ്പോർട്ടർമാരോടും സമരത്തിന് പിന്തുണ നൽകാനും അന്നേ ദിവസം പണിമുടക്ക് നടത്താനും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഭാരതീയ കിസാൻ യൂണിയൻ (ബികെയു) ദേശീയ വക്താവ് രാകേഷ് ടികായത് പറഞ്ഞു.