ഡൽഹിയിൽ സ്കൂൾ കെട്ടിടത്തിന് മുകളിൽ നിന്ന് മലയാളി വിദ്യാർത്ഥിനി വീണു. കോട്ടയം മണിമല സ്വദേശി ജിന്റോ ടോമി ജോസഫിന്റെ മകൾ ജിയന്ന ആൻ ജിജോ(4)യാണ് സ്വകാര്യസ്കൂൾ കെട്ടിടത്തിനു മുകളിൽ നിന്ന് താഴേക്ക് വീണത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്ക് സാരമായി പരിക്കേറ്റ കുട്ടി ജീവൻ നിലനിർത്തുന്നതു വെന്റിലേറ്ററിന്റെ സഹായത്തോടെയാണെന്ന് ആശുപത്രി അധികൃതർ. ഡൽഹി പ്രീ സ്കൂളിലെ നേഴ്സറി വിദ്യാർത്ഥിനിയാണ് ജിയന്ന.