23.01.2024
അയോധ്യയിൽ പ്രതിഷ്ഠാ ചടങ്ങുകൾ പൂർത്തിയായി
?️അയോധ്യയിലെ രാമക്ഷേത്രത്തിൽ പ്രതിഷ്ഠാ ചടങ്ങുകൾ പൂർത്തിയായി. അഞ്ച് വയസുള്ള രാമനെ സങ്കൽപ്പിച്ച് രാംലല്ല വിഗ്രഹത്തിന്‍റെ കണ്ണ് മൂടിക്കെട്ടിയ തുണി അഴിച്ചുമാറ്റിയതോടെയാണ് ചടങ്ങുകൾ പൂർണമായത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ചടങ്ങുകളുടെ ‘മുഖ്യ യജമാനൻ’ ആയത്. കാശിയിൽനിന്നുള്ള വേദ പണ്ഡിതൻ ലക്ഷ്മീകാന്ത് ദീക്ഷിത് മുഖ്യ കാർമികനുമായി. ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്, ഉത്തർ പ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ക്ഷേത്രം ട്രസ്റ്റ് ചെയർമാൻ മഹന്ത് നൃത്യഗോപാൽ ദാസ് എന്നിവരും ശ്രീകോവിലിനുള്ളിൽ നടത്തിയ ചടങ്ങുകളിൽ നേരിട്ടു പങ്കെടുത്തു.
നവംബർ ഒന്നോടെ കേരളം ആദ്യ സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ സംസ്ഥാനമാകും;മുഖ്യമന്ത്രി
?️കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നോടെ കേരളത്തെ രാജ്യത്തെ ആദ്യത്തെ ഡിജിറ്റല്‍ സാക്ഷരതാ സംസ്ഥാനമാകുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തിൽ തീരുമാനം. പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിനായി മുഖ്യമന്ത്രി അധ്യക്ഷനായി സമിതി രൂപീകരിക്കും.വിവരശേഖരണം, പരിശീലനം, മൂല്യനിര്‍ണയം, മൊബൈല്‍ ആപ്ലിക്കേഷനും വെബ് പോര്‍ട്ടലും വികസിപ്പിക്കല്‍ എന്നിവയ്ക്ക് നടപടികള്‍ ആരംഭിച്ചു. എന്‍സിസി, എന്‍എസ്എസ്, സാമൂഹ്യ സന്നദ്ധസേന, കുടുംബശ്രീ, യുവജനക്ഷേമ ബോർഡ് വളണ്ടിയര്‍മാരുടെയും വിദ്യാർഥികളുടെയും പങ്കാളിത്തം ഉറപ്പാക്കും.
നിയന്ത്രണങ്ങൾ കടുപ്പിച്ച് മഹാരാജാസ്
?️മഹാരാജാസ് കോളേജിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാനൊരുങ്ങി അധികൃതർ. വിദ്യാർഥി സംഘർഷത്തെ തുടർന്നു അടച്ച കോളേജ് പ്രവർത്തനം ആരംഭിക്കുന്നതോടെ വൈകീട്ട് ആറിനു ശേഷം വിദ്യാർഥികൾക്ക് ക്യാമ്പസിൽ തുടരാൻ സാധിക്കില്ല. പ്രിൻസിപ്പലിൻ്റെ പ്രത്യേക അനുമതിയില്ലാതെ വിദ്യാർഥികൾക്ക് ആറ് മണിക്കു ശേഷം ക്യാമ്പസിൽതുടരാനാവില്ല.വിദ്യാർഥികൾക്ക് ഐഡി കാർഡ് നിർബന്ധമാക്കും കൂടാതെ സെക്യൂരിറ്റി സംവിധാനം കർശനമാക്കാനും തീരുമാനമായി. അധ്യാപകരേയും വിദ്യാർഥികളേയും ഉൾപ്പെടുത്തി ഒരു വർക്കിങ് ഗ്രൂപ്പ് ഉണ്ടാക്കാനും പിടിഎ ജനറൽ ബോഡി യോഗത്തിൽ തീരുമാനമായി.
ഇനി ഹൈസ്ക്കൂൾ വിഭാഗമില്ല, സെക്കൻഡറി മാത്രം
?️സ്കൂൾ അധ്യാപക തസ്തികയും വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥഘടനയും അടിമുടി പരിഷ്കരിക്കാൻ സർക്കാർ പ്രത്യേക കരടുചട്ടം തയ്യാറാക്കി. ഖാദർകമ്മിറ്റി റിപ്പോർട്ട് അടിസ്ഥാനമാക്കിയുള്ള പരിഷ്കാരത്തിൽ ഹൈസ്കൂൾ വിഭാഗം ഇനി ഉണ്ടാവില്ല. ഹൈസ്ക്കൂൾ -ഹയർസെക്കഡറി വിഭാഗങ്ങളെ ലയിപ്പിച്ച് സെക്കൻഡറി എന്നാക്കും. 8-ാം ക്ലാസ് മുതൽ 12-ാം ക്ലാസ് വരെ ഇനി സെക്കൻഡറിക്ക് കീഴിലാവും. ഏഴുവരെയുള്ള പ്രൈമറിസ്കൂളുകളുടെ അക്കാദമിക മേൽനോട്ടത്തിന് പഞ്ചായത്ത് എഡ്യുക്കേഷൻ ഓഫീസർമാരെയും നിയമിക്കും. ഹൈസ്കൂളിനുമാത്രമായി ഇനി അധ്യാപകരെ നിയമിക്കില്ല. ഹയർ സെക്കൻഡറിയിൽ ജൂനിയർ, സീനിയർ തസ്തികളും ഉണ്ടാവില്ല. ‘സെക്കൻഡറി’യിൽ നിയമിക്കുന്നവർ എട്ടുമുതൽ 12 വരെയുള്ള ക്ലാസുകളിൽ പഠിപ്പിക്കണം. മാത്രമല്ല നിയമനത്തിന് ബിരുദാനന്തരബിരുദവും പ്രൊഫഷണൽ യോഗ്യതയും നിർബന്ധമാക്കി.
തീർഥാടന ടൂറിസത്തിൽ അയോധ്യ മുന്നിലേക്ക്
?️രാമക്ഷേത്രം ഭക്തർക്കായി തുറന്നുകൊടുക്കുന്നതോടെ അയോധ്യയിൽ പ്രതിവർഷം അഞ്ചുകോടിയിലേറെ സന്ദർശകരെത്തുമെന്നു വിനോദസഞ്ചാര മേഖലയുടെ വിലയിരുത്തൽ. തീർഥാടന ടൂറിസത്തിൽ മുന്നിലുള്ള സുവർണ ക്ഷേത്രത്തിലും തിരുപ്പതി ക്ഷേത്രത്തിലും ദർശനത്തിനെത്തുന്നതിലും അധികം ആളുകൾ അയോധ്യയിലേക്ക് എത്തിയേക്കും. ടൂറിസം സർക്യുട്ടിൽ ഉത്തർപ്രദേശ് കേന്ദ്ര സ്ഥാനത്തെത്തുമെന്നും നിഗമനം. തീർഥാടകരുടെ തിരക്ക് കണക്കിലെടുത്ത് അയോധ്യയിൽ വൻ വികസന പദ്ധതികളാണ് നടപ്പാക്കുന്നത്. പുതിയ വിമാനത്താവളവും നവീകരിച്ച റെയ്ൽവേ സ്റ്റേഷനും അടുത്തിടെ ഉദ്ഘാടനം ചെയ്തിരുന്നു. നിരവധി ഹോട്ടലുകൾ ഉയർന്നു.
ഡൽഹി സമരം; എം.കെ. സ്റ്റാലിനെ ക്ഷണിച്ച് കേരളം
?️കേന്ദ്ര സർക്കാരിർ കേരളത്തോട് അവഗണനയും പ്രതികാര നടപടികളും സ്വീകരിക്കുന്നു എന്നാരോപിച്ച് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിമാരും ജനപ്രതിനിധികളും ഡൽഹിയിൽ ഫെബ്രുവരി 8ന് നടത്തുന്ന സമരത്തിലേക്ക് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ ക്ഷണിച്ച് കേരളം. മുഖ്യമന്ത്രി പിണറായി വിജയന്റെ ക്ഷണപത്രം വ്യവസായ മന്ത്രി പി. രാജീവ് ചെന്നൈയിലെത്തി സ്റ്റാലിന് കൈമാറി.
കേരളത്തിൽ നിന്ന് അയോധ്യയിലേക്ക് ട്രെയിൻ
?️കേരളത്തിൽ നിന്ന് അയോധ്യയിലേക്കുള്ള ട്രെയിൻ സർവിസുമായി ഇന്ത്യൻ റയിൽവേ. ഈ മാസം 30ന് ആരംഭിക്കുന്ന ആസ്ത സ്പെഷ്യൽ പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്ന് രാത്രി 7.10-ന് പുറപ്പെടുന്ന തരത്തിലാണ് സർവീസ് ക്രമീകരിച്ചത്.കോയമ്പത്തൂർ, തിരുപ്പൂർ, ഇറോഡ്, സേലം, ജോലോർ പേട്ട, ഗോമതി നഗർ എന്നീ സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. ഐ ആർ സി ടി സി ആപ്പ് വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാം.
ക്ഷേത്ര ദര്‍ശനത്തിനെത്തിയ രാഹുല്‍ ഗാന്ധിയെ തടഞ്ഞ് അസം പൊലീസ്
?️അസമിൽ ക്ഷേത്ര ദർശനത്തിന് എത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പൊലീസ് തടഞ്ഞു. ശ്രീമന്തശങ്കര ദേവന്‍റെ ജന്മസ്ഥലമായ ഭട്ടദ്രവ സത്രം സന്ദർശിക്കാനെത്തിയപ്പോഴാണ് രാഹുലിനെ തടഞ്ഞത്. പൊലീസ് തടഞ്ഞെങ്കിലും രാഹുൽ ഗാന്ധി മടങ്ങിപ്പോയില്ല. ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി അസമിലാണു രാഹുൽ ഗാന്ധി. തന്നെ എന്തിനാണ് തടയുന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥരോട് രാഹുല്‍ ചോദിച്ചു.അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കുമ്പോള്‍ അസമിലെ ശ്രീ ശങ്കര്‍ദേവിന്‍റെ ജന്മസ്ഥലം സന്ദര്‍ശിക്കുമെന്ന് നേരത്തെ തന്നെ രാഹുല്‍ ഗാന്ധി അറിയിച്ചിരുന്നു. ഇതുസംബന്ധിച്ച അനുമതിയും തേടിയിരുന്നു. സന്ദര്‍ശനത്തിന് ക്ഷണം ലഭിച്ചിട്ടും കടത്തിവിടുന്നില്ലെന്ന് രാഹുൽ.
?️കേരളത്തെ ഞെട്ടിച്ച ഇലന്തൂരിലെ ഇരട്ട നരബലി കേസിലെ പ്രതിയായ ഹൈക്കോടതി തള്ളി. ജസ്റ്റിസ് സോഫി തോമസ് ആണ് ജാമ്യ ഹര്‍ജി തള്ളിയത്. തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും കാഴ്ചക്കാരി മാത്രമായിരുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ലൈല ജാമ്യ ഹര്‍ജി നല്‍കിയത്.നേരത്തെ ഇവരുടെ ജാമ്യ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായിരുന്നു. തുടര്‍ന്ന് വിധി പറയാന്‍ മാറ്റിവെക്കുകയായിരുന്നു. തുടര്‍ന്നാണ്
ഹര്‍ജി തള്ളിക്കൊണ്ട് ഹൈക്കോടതി ഉത്തരവിറക്കിയത്. സമൂഹത്തെ ഞെട്ടിച്ച കേസാണിതെന്നും ജാമ്യം നൽകരുതെന്നുമായിരുന്നു സർക്കാർ വാദം.
നയപ്രഖ്യാപന പ്രസംഗത്തിന്‍റെ കരടിന് അനുമതി നൽകി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
?️നയപ്രഖ്യാപന പ്രസംഗത്തിന്‍റെ കരടിന് ഗവർണറുടെ അനുമതി. സർക്കാറിനോട് വിശദീകരണം പോലും ചോദിക്കാതെയാണ് രാജ്ഭവന്‍റെ അംഗീകാരം. കരടിൽ ഗവർണർക്കെതിരെ വിമർശനം ഇല്ലെന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്രമാണെന്ന വിമർശനമുണ്ടെന്നാണ് സൂചന.കേന്ദ്രത്തിനെതിരായ വിമർശനം ഗവർണർ വായിക്കുമോ എന്നതിലാണ് ഇനി അറിയേണ്ടത്. നയപ്രഖ്യാപന പ്രസംഗത്തിന്‍റെ കരടിൽ മുൻ വർഷങ്ങളിൽ നിരവധി തവണ വിശദീകരണം ചോദിച്ചും അനുമതി വൈകിപ്പിച്ചും സർക്കാറിനെ ഗവർണർ വട്ടംചുറ്റിച്ചിരുന്നു. ഇത്തവണ പോര് രൂക്ഷമാണെങ്കിലും അനുമതി നൽകിയത് സർക്കാറിന് ആശ്വാസമാണ്. 25 നാണ് നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനം തുടങ്ങുന്നത്.
”ഹൗസ് ബോട്ടുകൾക്ക് ആവശ്യമായ വ്യവസ്ഥകൾ പാലിച്ച് രജിസ്ട്രേഷൻ നൽകാം, അനധികൃത സർവീസ് അനുവദിക്കില്ല”; മുഖ്യമന്ത്രി
?️ഹൗസ് ബോട്ടുകൾക്ക് ആവശ്യമായ വ്യവസ്ഥകൾ പാലിച്ച് രജിസ്ട്രേഷൻ നൽകാവുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സെക്രട്ടറിതലത്തിൽ എത്ര ബോട്ടുകൾക്ക് രജിസ്ട്രേഷൻ കൊടുക്കാമെന്ന് തീരുമാനിക്കാവുന്നതാണ്. ശിക്കാര ബോട്ടുകൾക്ക് വ്യവസ്ഥകൾ പാലിച്ച് രജിസ്ട്രേഷൻ കൊടുക്കാം. ബോട്ടുകൾക്ക് ക്ലാസിഫിക്കേഷൻ ഏർപ്പെടുത്തണമെന്നും അനധികൃതമായി ഹൗസ് ബോട്ടുകൾ സർവീസ് നടത്താന്‍ അനുവദിക്കരുതെന്നും പറഞ്ഞ അദ്ദേഹം നിലവില്‍ സർവീസ് നടത്തുന്നവ ക്രമവൽക്കരിക്കണമെന്നും വ്യക്തമാക്കി. ആലപ്പുഴ ടൂറിസം മേഖലയിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട യോഗത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
രാഷ്ട്രീയത്തെ വഴിതെറ്റിക്കുന്നത് പൊളിറ്റിക്കല്‍ ക്രിമിനല്‍സ്: ജി. സുധാകരന്
?️രാഷ്ട്രീയത്തിലുള്ളവര്‍ക്കും അധികാര സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ക്കും സ്വഭാവ ശുദ്ധി വേണമെന്ന് മുതിർന്ന സിപിഎം നേതാവും മുന്‍ മന്ത്രിയുമായ ജി. സുധാകരന്. രാഷ്ട്രീയത്തെ വഴിതെറ്റിക്കുന്നത് പൊളിറ്റിക്കല്‍ ക്രിമിനല്‍സ് ആണെന്നും സുധാകരന് പറഞ്ഞു. മുന്‍ എംഎല്‍എ കെ.കെ. രാമചന്ദ്രന് നായര്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഗ്നിയെ വലംവച്ചില്ലെങ്കില്‍ ഹിന്ദു വിവാഹം സാധുവല്ല: ഹൈക്കോടതി
?️ഹിന്ദു വിവാഹത്തില്‍ സപ്തപദി ചടങ്ങ് പൂര്‍ത്തിയായാല്‍ മാത്രമേ വിവാഹത്തിന് സാധുതയുള്ളൂവെന്ന് കണക്കാക്കാന്‍ കഴിയൂ എന്ന് മധ്യപ്രദേശ് ഹൈക്കോടതി. തട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചു എന്ന കേസില്‍ തങ്ങള്‍ക്കെതിരെയുള്ള എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് 4 ഹര്‍ജിക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. യുവതിയെ വിവാഹം കഴിച്ചുവെന്ന് കാണിച്ച് ഹര്‍ജിക്കാര്‍ രേഖകള്‍ സമര്‍പ്പിച്ചെങ്കിലും കോടതി ഹര്‍ജി തള്ളി.
കേരളത്തിലെ പൊതുസമൂഹം ശ്രീരാമനൊപ്പം; കെ. സുരേന്ദ്രന്‍
?️കേരളത്തിലെ പൊതുസമൂഹം ശ്രീരാമനൊപ്പമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. അയോധ്യയിലെ പ്രാണപ്രതിഷ്ഠാ സമയത്ത് കേരളത്തിലെ ക്ഷേത്രങ്ങളില്‍ ഉണ്ടായ തിരക്കും പ്രാണപ്രതിഷ്ഠ കാണാനുള്ള ജനങ്ങളുടെ ഒത്തുചേരലുമെല്ലാം അതിന്റെ സൂചനകളാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. പാലാ രാമപുരം ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ അയോധ്യ പ്രാണപ്രതിഷ്ഠാ ആഘോഷങ്ങളില്‍ പങ്കെടുക്കാനെത്തിയതായിരുന്നു കെ. സുരേന്ദ്രന്‍.
ആഘോഷങ്ങളുമായി ആംആദ്മി
?️അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങുകളിൽ നിന്നു വിട്ടുനിന്നെങ്കിലും ഡൽഹിയിൽ വൻ ആഘോഷങ്ങൾ സംഘടിപ്പിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും എഎപി നേതാക്കളും. തലസ്ഥാനത്ത് ശോഭായാത്രകളും സൗജന്യ ഭക്ഷണ വിതരണവുമായാണ് എഎപി പ്രാണപ്രതിഷ്ഠാ ദിനം ആഘോഷിച്ചത്. “”മര്യാദ പുരുഷോത്തമ ഭഗവാൻ ശ്രീരാമനെ മഹാക്ഷേത്രത്തിൽ പ്രതിഷ്ഠിക്കുന്ന ഈ പുണ്യ വേളയിൽ നിങ്ങൾക്കെല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും ആശംസകളും നേരുന്നു. സിയാ റാം, ആശംസകൾ”- കെജ്രിവാൾ സമൂഹമാധ്യമത്തിൽ കുറിച്ചു.
100 ലേറെ വിമാനങ്ങളെ സ്വീകരിച്ച് അയോധ്യയിലെ വിമാനത്താവളം
?️രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് അയോധ്യയിലെ വിമാനത്താവളം സ്വീകരിച്ചത് നൂറിലേറെ വിമാനങ്ങളെ. 7,000ലേറെ അതിഥികളെയാണ് ക്ഷേത്ര ട്രസ്റ്റ് ക്ഷണിച്ചത്. ഇവരെയും വഹിച്ചുള്ള വിമാനങ്ങളുടെ ലാൻഡിങ്ങിനും ടെയ്ക്ക് ഓഫിനുമായിരുന്നു വിമാനത്താവളം സാക്ഷ്യം വഹിച്ചത്. രാവിലെ മുതൽ ഉച്ചയ്ക്കു രണ്ടര വരെ ചാർട്ടേഡ് വിമാനങ്ങൾ ഉൾപ്പെടെ 18 വിമാനങ്ങൾ ലാൻഡ് ചെയ്തു. 17 വിമാനങ്ങൾ ഇവിടെ നിന്നു പറന്നുയർന്നു. ഞായറാഴ്ചയും വിമാനങ്ങളുടെ തിരക്കായിരുന്നെന്ന് അധികൃതർ. 90ലേറെ വിമാന സർവീസുകൾക്കാണ് ഞായറാഴ്ച സാക്ഷ്യം വഹിച്ചത്.
മധ്യപ്രദേശിലെ പള്ളിയിൽ അതിക്രമിച്ചു കയറി കാവിക്കൊടി കെട്ടി
?️മധ്യ പ്രദേശിലെ ജാബുവയിൽ ഒരു സംഘം യുവാക്കൾ ക്രിസ്ത്യൻ പള്ളിയിൽ അതിക്രമിച്ചു കയറി, പള്ളിക്കു മുകളിലുള്ള കുരിശിൽ കാവിക്കൊടി കെട്ടിയതായി പരാതി. ഇതിന്‍റെ വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അയോധ്യയിൽ രാമക്ഷേത്രത്തിന്‍റെ പ്രതിഷ്ഠാ ചടങ്ങ് നടക്കുന്നതിനു മുന്നോടിയായായിരുന്നു അതിക്രമം. ആർത്തട്ടഹസിച്ചുകൊണ്ട് എത്തിയ യുവാക്കൾ കെട്ടിടത്തിനു മുകളിലേക്കു കയറി കുരിശിൽ കൊടി കെട്ടുകയായിരുന്നു എന്ന് പള്ളിയിലെ പാസ്റ്റർ നർബു അമലിയാർ പറഞ്ഞു.
എൻ.കെ. പ്രേമചന്ദ്രൻ എംപിക്ക് വാഹനാപകടത്തിൽ പരുക്ക്
?️എൻ.കെ. പ്രേമചന്ദ്രൻ എംപി സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. മാവേലിക്കര പുതിയകാവിൽ വെച്ച് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം. പുതുതായി വാങ്ങിയ വാഹനം നിരത്തിലേക്ക് ഇറക്കവേയാണ് എംപിയുടെ കാറുമായി കൂട്ടിയിടിച്ചത്.എംപിയുടെ കാലിനും നെറ്റിക്കു പരുക്കേറ്റിട്ടുണ്ട്. പരുക്കുകൾ ഗുരുതരമല്ല. മാവേലിക്കര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച എം.പിയുടെ കാലിന്റെ എക്‌സ്‌റേ എടുത്തു. ചങ്ങനാശ്ശേരിയില്‍ മരുമകളുടെ വീട്ടില്‍പോയി കൊല്ലത്തേക്കു മടങ്ങുകയായിരുന്നു എംപി. ഷോറൂമില്‍ നിന്ന് പുതുതായി ഇറക്കിയ കാറിൽ എംപിയുടെ വാഹനം ഇടിക്കുകയായിരുന്നു.
നാലംഗ കുടുംബം സഞ്ചരിച്ച ബൈക്കിൽ ടോറസ് ലോറി ഇടിച്ചുകയറി; 6 വയസുകാരന് ദാരുണാന്ത്യം
?️നെയ്യാറ്റിൻ കരയിലുണ്ടായ അപകടത്തിൽ 6 വയസുകാരൻ മരിച്ചു. അമ്മയും രണ്ട് മക്കളും അച്ഛനും സഞ്ചരിച്ച ഇരു ചക്ര വാഹനത്തിൻ ടോറസ് ലോറി ഇടിച്ചു കയറുകയായിരുന്നു. നെയ്യാറ്റിൻകര മണലുവിള സ്വദേശി ജിജിൻ്റെയും രേഷ്മയുടേയും രണ്ടാമത്തെ മകനായ ആരീഷ് ആണ് മരിച്ചത്. മൂത്ത മകൻ ആരോൺ അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു.
രശ്മിക മന്ദാനയ്ക്കു പിന്നാലെ നോറ ഫത്തേഹിയുടെയും ഡീപ് ഫെയ്ക്ക് വീഡിയോ
?️ബോളിവുഡിലേയും തെന്നിന്ത്യയിലേയും വിവിധ നടിമാരുടെ ഡീപ് ഫെയ്ക്ക് ഫോട്ടോസും വീഡിയോസും പുറത്ത് വരുന്നത് ഇപ്പോൾ സ്ഥിരമായി കാണുന്ന വാർത്തകളിൽ ഒന്നായി മാറിയിരിക്കുകയാണ്. നടിമാരായ രശ്മിക മന്ദാന, ആലിയ ഭട്ട്, കജോൾ, കത്രീന കൈഫ്, പ്രിയങ്ക ചോപ്ര എന്നിവരുടെ മോർഫ് ചെയ്ത ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയ വഴി പ്രചരിച്ചിരുന്നു. ഇതിൽ രശ്മികയുടെ വ്യാജ വീഡിയോ നിർമിച്ച പ്രധാനപ്രതി കഴിഞ്ഞ ദിവസം പിടിയിലാവുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ മറ്റൊരു ബോളിവുഡ് നടിയായ നോറ ഫത്തേഹിയും ഡീപ് ഫെയ്ക്ക് വീഡിയോക്ക് ഇരയായിരിക്കുകയാണ്.ഡീപ് ഫെയ്ക്ക് ഉപയോഗിച്ച് നോറ ഫത്തേഹിയുടെ ചിത്രം ഒരു ക്ലോത്തിങ് ബ്രാൻഡിന്‍റെ പരസ്യത്തിൽ മോർഫ് ചെയ്ത ഉപയോഗിച്ച് നിർമിച്ചിരിക്കുകയാണ്. നോറ തന്നെയാണ് ഇക്കാര്യം തന്‍റെ ഒഫിഷ്യൽ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് വഴി പുറംലോകത്തെ ഇക്കാര്യം അറിയിച്ചത്.
ഗുരുവായൂരിൽ ചകിരി മില്ലിന് തീപിടിച്ചു
?️ഗുരുവായൂരിൽ വൻ തീപിടിത്തം. വളയംതോട് കുരഞ്ഞിയൂരിൽ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ‘ചകിരി’ മില്ലിന് തീപിടിച്ചു. രാവിലെ പത്തരയോടെയാണ് തീപിടിത്തമുണ്ടായത്.ചകിരി മില്ല് പൂർണമായി കത്തിനശിച്ചുവെന്നാണ് വിവരം. തീപിടുത്തതിന്‍റെ കാരണം വ്യക്തമല്ല.
അപകടത്തിൽ ശരീരമാസകലം തളർന്ന ഡോക്ടർ ഇന്ന് രാജ്യത്താകെ, അവബോധ പരിപാടികളിൽ നിറസാന്നിധ്യം
?️കൊച്ചി കലൂരിലെ ഗോകുലം പാർക്ക് കൺവെൻഷൻ സെന്ററിൽ പുരോഗമിക്കുന്ന ഓൾ ഇന്ത്യ ഒക്ക്യുപ്പെഷണൽ തെറാപ്പിസ്റ്റ് അസോസിയേഷന്റെ അറുപത്തിയൊന്നാം വാർഷിക സമ്മേളനമായ ഓറ്റികോൺ 2024 ൽ ഒക്ക്യുപ്പെഷണൽ തെറാപ്പി നൽകിയ തന്റെ അതി ജീവന കഥ പങ്കുവെക്കുകയായിരുന്നു ഡോ. ടി വി വേലായുധൻ.തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നാണ് ഡോ. ടി.വി. വേലായുധൻ എം.ബി.ബി.എസും ബിരുദാനന്തര ബിരുദവും നേടിയത്. ഇന്ന് അദ്ദേഹം കേരളത്തിലെ വൈദ്യശാസ്ത്ര രംഗത്തും അവബോധപരിപാടികളിലും നിറസാന്നിധ്യമാണ്. സംസ്ഥാന ഹെൽത്ത് സർവീസസിൽ അഡിഷണൽ ഡയറക്ടർ, കേരള എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ അഡീഷണൽ പ്രോജക്ട് ഡയറക്ടർ എന്നീ പദവികളും വഹിച്ചിരുന്നു.
എത്ര കിണഞ്ഞു പരിശ്രമിച്ചാലും ഗാന്ധിയെ കൊന്നവര്‍ക്കൊപ്പം രാമനുണ്ടാവില്ലെന്ന് സതീശൻ
?️ലോകം കണ്ട ഏറ്റവും ധീരനായ സ്വാതന്ത്ര്യ സമര പോരാളി മഹാത്മാ ഗാന്ധിയുടെ നെഞ്ചില്‍ വെടിയുതിര്‍ത്തവര്‍ എത്ര കിണഞ്ഞു പരിശ്രമിച്ചാലും അവര്‍ക്കൊപ്പം രാമനുണ്ടാവില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. അയോധയയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തിന്‍റെ പ്രതികരണം. ഫെയ്സ്ബുക്കിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്.
കെഎസ്ആർടിസി ഓടിക്കുന്നതിനിടെ നെഞ്ചുവേദന; ബസ് ഒതുക്കി യാത്രക്കാരെ സുരക്ഷിതരാക്കി, ഡ്രൈവർ മരിച്ചു
?️കെഎസ്ആർടിസി ബസ് ഓടിക്കുന്നതിനിടെ നെഞ്ചുവേദനയെ തുടർന്ന് ഡ്രൈവർ മരിച്ചു. തിരുവനന്തപുരം ഡിപ്പോയിലെ ഡ്രൈവർ പെരുമ്പാവൂർ ചെമ്പറക്കി തങ്കളത്ത് ടി എം പരീത് (49) ആണു മരിച്ചത്. യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട പരീത് ബസ് ഒതുക്കി നിർത്തി യാത്രക്കാരെ സുരക്ഷിതമാക്കുകയായിരുന്നു. ആശുപത്രിയിലേക്ക് പോകുന്നതിനിടെയായിരുന്നു അന്ത്യം.തിരുവനന്തപുരത്തു നിന്നു തൃശൂരിലേക്കു പോയി തിരികെ വരികയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസിലെ ഡ്രൈവർ ആയിരുന്നു പരീത്. കരുനാഗപ്പള്ളിക്കു സമീപം വെറ്റമുക്കിൽ എത്തിയപ്പോഴാണ് പരീതിനു നെഞ്ചുവേദന അനുഭവപ്പെട്ടത്.കുഴഞ്ഞു വീണ ഇദ്ദേഹത്തെ കണ്ടക്ടറും യാത്രക്കാരും ചേർന്ന് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെത്തിച്ചു. അവിടെ നിന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരിക്കുകയായിരുന്നു.
വയനാട്ടിൽ ബൈക്ക് യാത്രികർക്കുനേരെ പാഞ്ഞടുത്ത് കാട്ടാന
?️വയനാട്ടിൽ ആക്രമിക്കാൻ വന്ന കാട്ടാനയിൽനിന്ന് തല നാരിഴയ്ക്ക് രക്ഷപ്പെട്ട് ബൈക്ക് യാത്രികൻ. ചേകാടിക്കും പൊളന്നയ്ക്കും ഇടയിലുള്ള തേക്കിൻകൂപ്പിന് സമീപമാണ് സംഭവം. ആന പാഞ്ഞടുക്കുന്നതിന്‍റെ ദൃശങ്ങൾ പുറത്തുവന്നു.ചേകാടിയിൽ നിന്ന് കച്ചിവാങ്ങുന്നതിനായി പോവുകയായിരുന്ന പാളക്കൊല്ലി കൊളക്കാട്ടിൽ സജി, ലക്ഷ്മണൻ എന്നിവരാണ് ആനയുടെ മുന്നിൽ അകപ്പെട്ടത്. ആനയെ കണ്ട് ഭയന്നുപോയതോടെ നിയന്ത്രണം നഷ്ടമായ ബൈക്ക് റോഡിൽ മറിയുകയായിരുന്നു. ആന പാഞ്ഞടുക്കുന്നത് കണ്ട് ഓടുന്നതിനിടെ രണ്ടുപേർക്കും പരുക്കേറ്റു. പിന്നാലെ എത്തിയ പാൽവണ്ടി ഹോൺ മുഴക്കിയതോടെ ആന കാട്ടിലേക്ക് കയറിപ്പോവുകയായിരുന്നു.
വിറക് മുറിക്കുന്നതിനിടെ യന്ത്രവാള്‍ കഴുത്തില്‍ക്കൊണ്ട് യുവാവ് മരിച്ചു
?️ഇടുക്കിയിൽ വിറക് മുറിയ്ക്കുന്നതിനിടെ യന്ത്രവാള്‍ കഴുത്തില്‍ക്കൊണ്ട് യുവാവ് മരിച്ചു. ഇടുക്കി പൂപ്പാറ മൂലത്തറ കോളനി സ്വദേശി വിഘ്‌നേഷാണ് മരിച്ചത്. ജോലി സ്ഥലത്ത് വച്ച് വിറക് മുറിയ്ക്കുന്നതിനിടെ യന്ത്ര വാളിൻ്റെ ദിശ മാറുകയും വാള്‍ വിഘ്‌നേഷിൻ്റെ കഴുത്തില്‍ കൊള്ളുകയുമായിരുന്നു.ഉടന്‍ തന്നെ മറ്റ് ജോലിക്കാരെത്തി തേനി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യുവാവിൻ്റെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
കൊരട്ടിയിൽ ഭാര്യയെ വെട്ടികൊന്ന് ഒളിവിൽ പോയ ഭർത്താവിനെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി
?️തൃശൂർ കൊരട്ടി ഖന്നാ നഗറിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ ഭർത്താവിനെ മരിച്ച നിലയിൽ കണ്ടെത്തി. കൊഴുപ്പിള്ളി ബിനുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊരട്ടി കമ്മ്യൂണിറ്റി ഹാളിനു പുറകിൽ റെയിൽവേ ട്രാക്കിൽ ട്രെയിൻ തട്ടി മരിച്ച നിലയിലാണ് ബിനുവിന്‍റെ മൃതദേഹം കണ്ടെത്തിയത്.
കേരളത്തിന് വമ്പൻ തോൽവി; നാണക്കേട്
?️രഞ്ജി ട്രോഫി ക്രിക്കറ്റിൽ നാട്ടുകാർക്ക് മുന്നിൽ നാണം കെട്ട് കേരളം. 232 റൺസിനാണ് മുംബൈ കേരളത്തെ തകർത്തു. നാലാം ദിനം 327 റണ്‍സ് വിജലക്ഷ്യം പിന്തുടര്‍ന്ന കേരളം അവസാന ദിനം ആദ്യ സെഷനില്‍ തന്നെ 94 റണ്‍സിന് പുറത്തായി. ആറാമനായി ക്രീസിലെത്തിയ ക്യാപ്റ്റന്‍ സഞ്ജു സാംസണ് 15 റണ്‍സുമായി പുറത്താകാതെ നിന്നു. മുംബൈക്ക് വേണ്ടി ഷംസ് മുലാനി 44 റണ്‍സിന് അഞ്ച് വിക്കറ്റെടുത്തപ്പോള്‍ ധവാല്‍ കുല്‍ക്കര്‍ണിയും തനുഷ് കൊടിയാനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 26 റണ്‍സെടുത്ത ഓപ്പണര്‍ രോഹന് കുന്നുമ്മലാണ് കേരളത്തിന്റെ ടോപ് സ്കോറര്‍. സീസണില്‍ ആദ്യ രണ്ട് മത്സരങ്ങളില്‍ സമനില നേടിയ കേരളത്തിന്റെ ആദ്യ തോല്‍വിയാണിത്. സ്കോര്‍ മുംബൈ 251, 319, കേരളം 244, 94.
ഐപിഎൽ മാർച്ച് 22 മുതൽ ?
?️ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17-ാം പതിപ്പ് മാര്‍ച്ച് 22 മുതല്‍ ആരംഭിക്കുമെന്ന് റിപ്പോർട്ട്. മെയ് 26നാണ് സീസണ് അവസാനിക്കുക. വനിതാ പ്രീമിയര്‍ ലീഗ് ഫെബ്രുവരി 22 മുതല്‍ മാര്‍ച്ച് 17 വരെ നടക്കുമെന്നും സൂചനയുണ്ട്. ക്രിക്കറ്റ് വെബ്സൈറ്റുകൾ തീയതി റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും ബിസിസിഐയുടെ ഭാഗത്ത് നിന്ന് തിയതിയുടെ കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടായിട്ടില്ല. എന്നാല്‍ രാജ്യത്തെ തെരഞ്ഞെടുപ്പ് തിയതികളുടെ സമയക്രമം പ്രഖ്യാപിച്ച ശേഷമേ ഇക്കാര്യത്തില്‍ അന്തിമസ്ഥിരീകരണം ഉണ്ടാകുകയുള്ളുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഗോൾഡ് റേറ്റ്
ഗ്രാമിന് 5770 രൂപ
പവന് 46160 രൂപ