ഒന്നാം വിള നെല്ല് സംഭരണ തുകയ്ക്ക് ക്യാമ്പ് നടത്തുന്നു.

ഒന്നാം വിള നെല്ല് സംഭരിച്ച കർഷകർക്ക് തുക വേഗത്തിൽ ലഭ്യമാക്കുന്നതിന് ഇന്ന് രാവിലെ 10.30 ന് അയിലൂർ കൃഷിഭവനിൽ ക്യാമ്പ് നടത്തുന്നു. നെല്ല് സംഭരണത്തിന് ശേഷം സപ്ലൈകോ നൽകിയ പി. ആർ. എസ്സുമായി ക്യാമ്പിൽ കർഷകർ പങ്കെടുക്കണമെന്ന് കൃഷിഭവൻ അധികൃതർ അറിയിച്ചു. കനറാ ബാങ്കിൽ നിലവിൽ അക്കൗണ്ട് ഇല്ലാത്ത കർഷകർ പി. ആർ. എസ്സിനോടൊപ്പം, മൂന്ന് പാസ്പോർട്ട് സൈസ് ഫോട്ടോ, ആധാർ കാർഡിന്റെ പകർപ്പ് 2 എണ്ണം, പാൻ കാർഡ് ഉണ്ടെങ്കിൽ അതിന്റെ പകർപ്പും കൊണ്ടുവരേണ്ടതാണ്. കനറാ ബാങ്കിന്റെ നേതൃത്വത്തിലുള്ള നെല്ല് സംഭരണ തുകക്കുള്ള ക്യാമ്പ് പരമാവധി കർഷകർ ഉപയോഗപ്പെടുത്തേണ്ടതാണെന്ന് അയിലൂർ കൃഷി ഓഫീസ് അധികൃതർ അറിയിച്ചു.