രണ്ട് ഇന്നോവ കാറും ഒരു ബൈക്കുമാണ് കൂട്ടിയിടിച്ചത്.രാവിലെ ഒമ്പതോടെയാണ് സംഭവം. എതിർദിശകളിലായി വന്ന രണ്ട് ഇന്നോവ കാറുകൾ പരസ്പരം കൂട്ടിയിടിക്കുകയായിരുന്നു. ഇതിൽ ഒരു കാറിനു പിന്നാലെ സഞ്ചരിച്ചിരുന്ന ബൈക്കും ആ വാഹനത്തിൽ ഇടിക്കുകയും ബൈക്കിലുണ്ടായിരുന്നവർ തെറിച്ചുവീഴുകയും ചെയ്തു.കോയമ്പത്തൂരിൽ നിന്നുള്ള വിദ്യാർഥികളാണ് ഒരു കാറിലുണ്ടായിരുന്നത്. രണ്ടാമത്തെ കാറിൽ തിരുവനന്തപുരത്തുനിന്നുള്ള ജിയോളജി വകുപ്പിലെ ഉദ്യോഗസ്ഥരുമാണുണ്ടായിരുന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.