പാലക്കാട് വൻ MDMA വേട്ട ! 161 ഗ്രാം MDMA യുമായി മലപ്പുറം സ്വദേശി പിടിയിൽ.

IMG-20230808-WA0102

പാലക്കാട് ടൗൺ നോർത്ത് പോലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും നടത്തിയ പരിശോധനയിൽ ഒലവക്കോട് താണാ വിൽ വെച്ച് വെച്ച് 161 ഗ്രാം MDMA യുമായി അഷറഫ്*കുന്നത്തേരി , പാറക്കടവ്, മൂന്നിയൂർ, മലപ്പുറം ജില്ല എന്നയാളാണ് പിടിയിലായത്. പാലക്കാട് ജില്ലാ പോലിസ് പിടികൂടിയ വലിയ കേസുകളിലൊന്നാണിത്. ബാംഗ്ലൂരിൽ നിന്നാണ് പ്രതി ലഹരിമരുന്ന് എത്തിച്ചത്.

മലപ്പുറം ജില്ലയിലെ ലഹരി വില്പന സംഘത്തിലെ മുഖ്യ കണ്ണിയാണ് പ്രതി. ലഹരിമരുന്നിൻ്റെ ഉറവിടത്തെക്കുറിച്ചും പ്രതി ഉൾപ്പെട്ട ലഹരി വില്പന ശൃംഖലയെക്കുറിച്ചും പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. കഴിഞ്ഞ ദിവസങ്ങളിൽ പട്ടാമ്പി, ഷൊർണൂർ , ഒറ്റപ്പാലം ,മങ്കര, പാലക്കാട് ടൗൺ, പുതുശ്ശേരി , ആലത്തൂർ, വടക്കഞ്ചേരി, തൃത്താല ,മലമ്പുഴ , ശ്രീകൃഷ്ണപുരം ,ഷൊർണൂർ എന്നിവിടങ്ങളിൽ നിന്നും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് മാരക ലഹരി മരുന്നായ MDMA പിടികൂടിയിരുന്നു.

2023 വർഷത്തിൽ ഇതുവരെ പാലക്കാട് ജില്ലാ പോലീസ് 862 ഗ്രാം MDMA, 95 ഗ്രാം മെത്താഫെറ്റമിൻ , 37 ഗ്രാം ആംഫെറ്റമിൻ, 230 കിലോഗ്രാം കഞ്ചാവ്, 500 ഗ്രാം ഹഷീഷ് ഓയിൽ, ബ്രൗൺഷുഗർ ,കൊക്കെയ്ൻ, രണ്ട് കണ്ടെയ്നറുകളിൽ കടത്തിയ ടൺ കണക്കിന് നിരോധിത പുകയില ഉത്പന്നങ്ങൾ എന്നിവ പിടികൂടുകയും , ആ കേസുകളിൽ 139 പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

IMG-20230808-WA0104IMG-20230808-WA0103IMG-20230808-WA0101

ചെർപ്പുളശ്ശേരി : ചെർപ്പുളശ്ശേരി പോലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും നടത്തിയ പരിശോധനയിൽ തെങ്ങുംവളപ്പ് എന്ന സ്ഥലത്ത് വെച്ച് 102 ഗ്രാം MDMA യുമായി 1. മുഹമ്മദ് അനീഷ് , വയസ്സ് 25,  വല്ലപ്പുഴ.പി.ഒ, പാലക്കാട്, 2. മണികണ്ഠൻ, വയസ്സ് 30, കുഞ്ഞുകുഴി , കുറുവട്ടൂർ, പാലക്കാട്  എന്നിവരാണ് പിടിയിലായത്. പ്രതികൾ ലഹരി മരുന്നുമായി സഞ്ചരിച്ച സ്വിഫ്റ്റ് കാർ പോലീസ് പിടിച്ചെടുത്തു. പാലക്കാട് ജില്ലാ പോലിസ് പിടികൂടിയ വലിയ കേസുകളിലൊന്നാണിത്. ബാംഗ്ലൂരിൽ നിന്നാണ് പ്രതികൾ ലഹരിമരുന്ന് എത്തിച്ചത്. ചെർപ്പുളശ്ശേരി , പട്ടാമ്പി ഭാഗത്തെ ലഹരി വില്പന സംഘത്തിലെ മുഖ്യ കണ്ണികളാണ് പ്രതികൾ . ലഹരിമരുന്നിൻ്റെ ഉറവിടത്തെക്കുറിച്ചും പ്രതി ഉൾപ്പെട്ട ലഹരി വില്പന ശൃംഖലയെക്കുറിച്ചും പോലീസ് അന്വേഷണം ഊർജ്ജിതമാക്കി

പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് IPS ൻ്റെ നിർദ്ദേശപ്രകാരം പാലക്കാട് എ.എസ്.പി ഷാഹുൽ ഹമീദ് IPS , പാലക്കാട് നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി ആർ.മനോജ് കുമാർ, എന്നിവരുടെ നേത്യത്വത്തിൽ സബ്ബ് ഇൻസ്‌പെക്ടർ എം.സുനിൽ , സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സലീം, അജീഷ്, ദീപു, ഉണ്ണിക്കണ്ണൻ , എന്നിവരുടെ നേതൃത്വത്തിലുള്ള പാലക്കാട് ടൗൺ നോർത്ത് പോലീസും , ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് പരിശോധന നടത്തി ലഹരിമരുന്നും പ്രതിയേയും പിടികൂടിയത്.