വണ്ടിപ്പെരിയാർ ടൗണിൽ വച്ചാണ് പിതാവിന് കുത്തേറ്റത്. പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. വിട്ടയച്ച പ്രതി അർജുന്റെ ബന്ധുവാണ് കുത്തിയതെന്നാണ് സംശയം. വണ്ടിപ്പെരിയാർ ടൗണിൽവച്ചാണ് കുത്തേറ്റത്. ഇവരുവരും തമ്മിൽ വാക്ക് തർക്കമുണ്ടായിരുന്നു. അതിനിടയിലാണ് കുത്തേറ്റത്. പെൺകുട്ടിയുടെ പിതാവിനെ വണ്ടിപ്പെരിയാർ ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലിനാണ് കാര്യമായി പരിക്ക് പറ്റിയത്.