ജി.പ്രഭാകരന്‍ അനുസ്മരണ സമ്മേളനം05-01-2024 വെള്ളിയാഴ്ച വൈകീട്ട് 3.30 ന്ഇ.ടി.എസ്. റസിഡന്‍സി. പാലക്കാട്

പ്രിയരെ,

കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ജേര്‍ണലിസ്റ്റ് യൂണിയന്റെ ദേശീയ വൈസ് പ്രസിഡന്റും, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും, ടൈംസ് ഓഫ് ഇന്ത്യ പാലക്കാട് ബ്യൂറോ ചീഫും, കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ സ്ഥാപക നേതാവുമായിരുന്ന ജി.പ്രഭാകരന്റെ അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നു. 2024 ജനുവരി 5 ന് വൈകീട്ട് 3.30 ന് പാലക്കാട് ഇ.ടി.എസ്.റസിഡന്‍സിയില്‍ വെച്ച് നടക്കുന്ന അനുസ്മരണ സമ്മേളനം ബഹു. വൈദ്യുതി വകുപ്പ് മന്ത്രി. ശ്രീ. കെ.കൃഷ്ണന്‍ കുട്ടി ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ കെ.ജെ.യു. സംസ്ഥാന പ്രസിഡന്റ് സുരേഷ്ബാബു അധ്യക്ഷനാകും. കെ.ജെ.യു. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.കെ.സുരേന്ദ്രന്‍ സ്വാഗതം പറയുന്ന ചടങ്ങില്‍ ഇന്ത്യന്‍ ജേര്‍ണലിസ്റ്റ് യൂണിയന്‍ ദേശീയ കൗണ്‍സില്‍ അംഗം ആര്‍.ശിവശങ്കരപിള്ള അനുസ്മരണ പ്രഭാഷണം നടത്തും.
ചടങ്ങില്‍ ശ്രീ.വി.കെ.ശ്രീകണ്ഠന്‍ എം.പി., ശ്രീ.ഷാഫി പറമ്പില്‍ എം.എല്‍.എ, മുന്‍ മന്ത്രിമാരായ കെ.ഇ.ഇസ്മായില്‍, വി.സി.കബീര്‍, മുന്‍ എം.പിമാരായ വി.എസ്.വിജയരാഘവന്‍, എന്‍.എന്‍.കൃഷ്ണദാസ്, മുന്‍ എം.എല്‍.എ. ടി.കെ.നൗഷാദ്, രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക വ്യക്തിത്വങ്ങളായ കെ.പി.സുരേഷ് രാജ്, വി.ചാമുണ്ണി, വി.കൃഷ്ണകുമാര്‍, പ്രൊഫ.പി.വാസുദേവന്‍, ടി.ആര്‍.അജയന്‍ തുടങ്ങിയവര്‍ സംബന്ധിക്കും. വാസന്തി പ്രഭാകരന്‍ നന്ദി പറയുന്ന ചടങ്ങില്‍ ഏവരേയും സ്വാഗതം ചെയ്യുന്നു.

എന്ന്
ഷബീര്‍ അലി
കെ.ജെ.യു. പാലക്കാട് ജില്ല പ്രസിഡന്റ്
അനുസ്മരണ സമ്മേളനം ചെയര്‍മാന്‍

ബെന്നി വര്‍ഗീസ്
ഐ.ജെ.യു.ദേശീയ കൗണ്‍സില്‍ മെമ്പര്‍
അനുസ്മരണ സമ്മേളനം കണ്‍വീനര്‍

ജോബ് ജോണ്‍ നെടുങ്ങാടന്‍
കെ.ജെ.യു. സംസ്ഥാന ട്രഷറര്‍