വാർത്ത കേരളം

ഗവർണറുടെ കോലം കത്തിച്ചതിന് എസ്എഫ്ഐ നേതാക്കൾക്കെതിരെ കേസ്
?️പയ്യാമ്പലം ബീച്ചിൽ പപ്പാഞ്ഞി മാതൃകയിലുള്ള ഗവർണറുടെ കോലം കത്തിച്ച എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്‍റ് കെ അനുശ്രീയടക്കം പത്തുപേർക്കെതിരെയാണ് കേസെടുത്തിരിക്കുന്ന പയ്യാമ്പലം ബീച്ചിൽ പുതുവർഷ ആഘോഷത്തിന്‍റെ ഭാഗമായിട്ടാണു എസ്എഫ്ഐ ഗവർണറുടെ കോലം കത്തിച്ചത്. ഗവർണർക്കെതിരായ പ്രതിഷേധങ്ങളുടെ തുടർച്ചയാണെന്ന് എസ്എഫ്ഐ പ്രതികരിച്ചിരുന്നു. 30 അടി ഉയരമുള്ള കോലമാണ് കത്തിച്ചത്. സർവ്വകലാശാലകളിൽ സംഘപരിവാർ ശക്തികളെ തിരികി കയറ്റാൻ ശ്രമിക്കുന്നെന്നാരോപിച്ച് വലിയ പ്രതിഷേധമാണ് എസ്എഫ്ഐ ഉയർത്തുന്നത്.

സൗജന്യങ്ങൾ ഒഴിവാക്കണം; സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് മു​ന്ന​റി​യി​പ്പു​മാ​യി കേ​ന്ദ്രം
?️ജ​ന​ങ്ങ​ൾ​ക്കു സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ന​ൽ​കു​ന്ന അ​നാ​വ​ശ്യ സൗ​ജ​ന്യ​ങ്ങ​ൾ​ക്കും “സൗ​ജ​ന്യ വാ​ഗ്ദാ​ന​ങ്ങ​ൾ’​ക്കു​മെ​തി​രേ ക​ടു​ത്ത മു​ന്ന​റി​യി​പ്പു​മാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ. സൗ​ജ​ന്യ​ങ്ങ​ൾ വാ​രി​ക്കോ​രി ന​ൽ​കു​ന്ന​തു വ​ലി​യ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യും പ്ര​തി​സ​ന്ധി​യു​മു​ണ്ടാ​ക്കും. സം​സ്ഥാ​ന​ങ്ങ​ൾ അ​വ​രു​ടെ സാ​മ്പ​ത്തി​ക നി​ല പ​രി​ശോ​ധി​ച്ചു മാ​ത്ര​മേ പ്ര​ഖ്യാ​പ​ന​ങ്ങ​ള്‍ ന​ട​ത്താ​വൂ- ശ്രീ​ല​ങ്ക​യി​ലേ​യും പാ​ക്കി​സ്ഥാ​നി​ലെ​യും സാ​ഹ​ച​ര്യ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി കേ​ന്ദ്രം മു​ന്ന​റി​യി​പ്പു ന​ൽ​കി.

സിൽവർ ലൈൻ ഭാവി വികസനത്തിന് തടസമാകും
?️സിൽവർ ലൈൻ പദ്ധതിയെ എതിർത്ത് ദക്ഷിണ റെയിൽവേയുടെ റിപ്പോർട്ട്. പദ്ധതിക്ക് അനുമതി തേടി കേന്ദ്ര റെയിൽ വേ ബോർഡിനു പലവട്ടം കത്തെഴുതിയ സാഹചര്യത്തിലാണ് റെയിൽവേ ഭൂമി പദ്ധതിക്കായി ഉപയോഗിക്കുന്നതിനെ എതിർത്ത് ദക്ഷിണ റെയിൽ വേ റിപ്പോർട്ട് നൽകിയത്. സിൽവർലൈൻ റെയിൽവേയ്ക്ക് കനത്ത സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നു റിപ്പോർട്ടിൽ പറയുന്നു.കെ റെയിലുമായി ചർച്ച നടത്തിയശേഷം അഭിപ്രായം അറിയിക്കാനാണ് കേന്ദ്ര റെയിൽ വേ ബോർഡ് ദക്ഷിണ റെയിൽവേയോട് ആവശ്യപ്പെട്ടിരുന്നത്. ഇതുപ്രകാരം നൽകിയ റിപ്പോർട്ടിലാണ് സിൽവർ ലൈനെതിരായ പരാമർശങ്ങൾ.

സമസ്ത മേഖലയിലും പുരോഗതി കൈവരിക്കാൻ സംസ്ഥാനത്തിനായി: മുഖ്യമന്ത്രി
?️സമസ്ത മേഖലയിലും പുരോഗതി കൈവരിക്കാൻ ഏഴര വർഷത്തിനിടെ സംസ്ഥാനത്തിന് കഴിഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തൃക്കാക്കര മണ്ഡലതല നവ കേരള സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2016 നു മുൻപ് അന്നത്തെ സർക്കാരിന്റെ കെടുകാര്യസ്ഥത മൂലം സർവ്വ മേഖലയിലും പിന്നിലായിരുന്ന സംസ്ഥാനം അതിനുശേഷം വലിയ വികസനത്തിന് സാക്ഷ്യം വഹിച്ചു. 2023ൽ എത്തി നിൽക്കുമ്പോൾ ആഭ്യന്തര വളർച്ചാ നിരക്ക് 8 ശതമാനമായി വർധിപ്പിക്കാൻ സാധിച്ചു. ആഭ്യാന്തര വളർച്ച നിരക്ക് വർദ്ധിപ്പിച്ച സംസ്ഥാനങ്ങളെ പരിശോധിക്കുമ്പോൾ കേരളം ഒട്ടും പിന്നിലല്ല. 26 ശതമാനമായിരുന്ന തനത് വരുമാനം 41് ശതമാനമായി വർധിപ്പിച്ചു. 2016-ൽ നിന്ന് 2023ൽ എത്തിയപ്പോൾ പ്രതിശീർഷ വരുമാനം 80,000 കോടി രൂപയാണ് വർധിപ്പിച്ചത്. നികുതി വരുമാനത്തിൽ 23,000 കോടി രൂപയുടെ വർധന ഉണ്ടായി.

സിൽവർലൈൻ: ദക്ഷിണറെയിൽവേ വിചാരിച്ചാൽ പദ്ധതി തടയാനാകില്ലെന്ന് എം.ബി രാജേഷ്
?️സിൽവർലൈൻ പദ്ധതിക്കതിരെയുള്ള ദക്ഷിണറെയിൽവേയുടെ നിലപാട്നിരാശപ്പെടുത്തുന്നതാണെന്ന് മന്ത്രി എംബി രാജേഷ്. ദക്ഷിണറെയിൽവേ വിചാരിച്ചാൽ സിൽവർലൈനെ തടയാനികില്ലെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിക്കായി സ്ഥലം തരില്ലെന്ന നിലപാട് നിരാശപ്പെടുത്തുന്നതാണ്. ഇതിനെ ബിജെപി നേതാക്കളുടെ പ്രസ്താവനയുമായി കൂട്ടിവായിക്കേണ്ടതാണ്. ഈ വിഷയത്തിലെ കേന്ദ്രസർക്കാർ നിലപാട് തിരുത്തേണ്ടി വരുമെന്നും എംബി രാജേഷ് പറഞ്ഞു. കേരളത്തിൽ ഭാവി റെയിൽ വികസനവും വേഗംകൂട്ടലും തടസപ്പെടുമെന്നു ചൂണ്ടിക്കാട്ടിയാണ് ഒരിഞ്ചു ഭൂമിപോലും വിട്ടുനൽകാനാവില്ലെന്ന് ദക്ഷിണ റെയിൽവേ ബോർഡിന് റിപ്പോർട്ട് നൽകിയത്.

പുതുവത്സരത്തിലും റെക്കോഡ് മദ്യ വിൽപ്പന
?️ക്രിസ്മസ് പുതുവത്സര മദ്യ വിൽപ്പനയിൽ ഇത്തവണയും റെക്കോഡ്. 543 കോടി രൂപയുടെ മദ്യമാണ് ഇത്തവണ വിറ്റത്. 94.5 കോടിയുടെ മദ്യ വിൽപ്പനയാണ് ഞായറാഴ്ചമാത്രം നടന്നത്. തിരുവനന്തപുരം പവർ ഹൗസ് റോഡ് ഓട്ട്ലെറ്റിലാണ് ഇത്തവണ ഏറ്റവും കൂടുതൽ മദ്യം വിറ്റത്.ക്രിസ്മസിനും സംസ്ഥാനത്ത് റെക്കോഡ് മദ്യ വിൽപ്പനയാണ് നടന്നത്. മൂന്നു ദിവസം കൊണ്ട് ബെവ്കോ ഔട്ട്‌ലെറ്റുകൾ വഴി വിറ്റഴിച്ചത് 154.77 കോടി രൂപയുടെ മദ്യമാണ്. ക്രിസ്മസ് തലേന്നായ ഞായറാഴ്ച 70.73 കോടിയുടെ മദ്യവില്‍പ്പന നടന്നു.

രാജ്യത്ത് കൊവിഡ് കേസുകളിൽ 22 ശതമാനം വർധന
?️രാജ്യത്തെ കൊവിഡ് കേസുകളിൽ ഓരാഴ്ചയ്ക്കിടെ 22 ശതമാനം വർധനവുണ്ടായതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ കണക്ക്. ഡിസംബർ അവസാന ആഴ്ച 29 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ കേരളത്തിൽ രോഗ വ്യാപനം കുറയുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. പുതിയ കൊവിഡ് വകഭേദമായ ജെഎൻ.1 പല സംസ്ഥാനങ്ങളിലും സ്ഥിരീകരിച്ചതിന് പിന്നാലെ രാജ്യത്തെ കൊവിഡ് കേസുകളിൽ കാര്യമായ വർധനവുണ്ടായിരുന്നു.

ശ്രീരാമ ഭക്തർക്ക് മാത്രമേ ക്ഷണമുള്ളൂ
?️രാമക്ഷേത്രത്തിന്‍റ പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണിച്ചില്ലെന്ന ശിവസേന നേതാവ് ഉദ്ധവ് താക്കറയ്ക്ക് മറുപടി നൽകി അയോധ്യയിലെ രാമക്ഷേത്രത്തിലെ മുഖ്യപുരോഹിതൻ ആചാത്യ സത്യേന്ദ്ര ദാസ്. ശ്രീരാമ ഭക്തരെ മാത്രമേ ചടങ്ങിലേക്ക് ക്ഷണം നൽകിയിട്ടുള്ളുവെന്ന് അദ്ദേഹം പറഞ്ഞു.ശ്രീരാമ ഭക്തരായവർക്ക് മാത്രമാണ് ക്ഷണം. രാമന്‍റെ പേരിൽ ബിജെപി പോരാടുകയാണെന്ന പ്രചരണം തീർത്തും തെറ്റാണ്. നമ്മുടെ പ്രധാനമന്ത്രിയെ എല്ലായിടത്തും ബഹുമാനിക്കുന്നു. മികച്ച പ്രവർത്തനമാണ് അദ്ദേഹം നടത്തുന്നത്. ഇതു രാഷ്ട്രീയമല്ല. അദ്ദേഹത്തിന്‍റെ ഭക്തിയാണെന്നും അദ്ദേഹം പറഞ്ഞു.

മകരവിളക്ക്: വിപുലമായ ഒരുക്കങ്ങളുമായി വനം വകുപ്പ്
?️മ​ക​ര​വി​ള​ക്ക് മ​ഹോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് നൂ​റോ​ളം ഫോ​റ​സ്റ്റ് ഓ​ഫി​സ​ർ​മാ​രെ സ​ന്നി​ധാ​ന​ത്ത് വി​ന്യ​സി​ച്ച് കേ​ര​ള വ​നം വ​കു​പ്പ്. റേ​ഞ്ച് ഓ​ഫി​സ​ർ, സെ​ക്‌​ഷ​ൻ ഓ​ഫി​സ​ർ, ഡെ​പ്യൂ​ട്ടി റേ​ഞ്ച​ർ, 45 ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫി​സ​ർ​മാ​ർ, പ​മ്പ മു​ത​ൽ സ​ന്നി​ധാ​നം വ​രെ നാ​ലി​ട​ങ്ങ​ളി​ലാ​യി സ്നേ​ക്ക് റെ​സ്ക്യൂ ടീ​മു​ക​ൾ, എ​ലി​ഫ​ന്‍റ് സ്ക്വാ​ഡ്, ഫോ​റ​സ്റ്റ് വാ​ച്ച​ർ​മാ​ർ, പ്രൊ​ട്ട​ക്‌​ഷ​ൻ വാ​ച്ച​ർ​മാ​ർ, ആം​ബു​ല​ൻ​സ് സ​ർ​വീ​സ്, ഭ​ക്ത​ർ​ക്ക് വെ​ള്ള​വും ബി​സ്ക​റ്റും ന​ൽ​കാ​ൻ സ്പെ​ഷ്യ​ൽ ടീം, ​റാ​പ്പി​ഡ് റെ​സ്പോ​ൺ​സ് ടീ​മു​ക​ൾ എ​ന്നി​വ​രെ പു​ൽ​മേ​ട് മു​ത​ൽ സ​ന്നി​ധാ​നം വ​രെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.

പുതുവത്സരം ആഘോഷിച്ച് മടങ്ങുന്നതിനിടെ ട്രെയിനിടിച്ചു വിദ്യാർഥി മരിച്ചു
?️പുതുവത്സര ആഘോഷം കഴിഞ്ഞു സ്കൂട്ടറിൽ മടങ്ങിയ വിദ്യാർഥി റെയിൽവേപാളം മുറിച്ചുകടക്കവേ ട്രെയിൽതട്ടി മരിച്ചു. ബാലുശേറി അറപ്പീടിക സ്വദേശി ആദിൽ ഫർഹാൻ (17) ആണ് മരിച്ചത്.പാളം മുറിച്ചുകടക്കുന്നതിനിടെ തുരന്തോ എകസ്പ്രസ് ഇടിക്കുകയായിരുന്നു. ഗാന്ധി റോഡ് മേൽപ്പാലത്തിനു കീഴിലുള്ള ട്രാക്കിലാണ് അപകടം നടന്നത്. പ്രധാന റോഡുകൾ ബ്ലോക്കായതിനാൽ ആദിലും സുഹൃത്തും ഈ വഴിയെ പോവുക‍യായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്ത് ചാടി രക്ഷപ്പെട്ടു.

ജപ്പാനിൽ 21 തുടർ ഭൂചലനങ്ങൾ
?️ജപ്പാനിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ടുകൾ. 7.6 തീവ്രത‍യുള്ള ഭൂചലനമാണ് രേഖപ്പെടുത്തിയത്. ഇതോടനുബന്ധിച്ച് 21 തുടർ ചലനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജപ്പാൻ കാലാവസ്ഥാ ഏജൻസി തീരപ്രദേശങ്ങളിൽ സുനാമി മുന്നറിയിപ്പും നൽകിയിട്ടുണ്ട്. അപകടകരമായി സാഹചര്യം നിലനിൽക്കുന്നതിനാൽ ദുരന്തമേഖലയിൽ നിന്ന് അടിയന്തരമായി ആളുകളെ മാറ്റി പാർപ്പിക്കണമെന്ന് അധികൃതർക്ക് നിർദേശം നൽകി. ജപ്പാൻ തീരദേശപ്രദേശങ്ങളിൽ ഒരു മീറ്ററോളം ഉയരത്തിൽ തിരയടിച്ചതായി ജപ്പാനീസ് മാധ്യങ്ങൾ റിപ്പോർട്ട് ചെയ്തു. നൈഗാട്ട, ടൊയാമ, ഇഷികാവ തുടങ്ങിയ മേഖലകളിലാണ് സൂനാമി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. സർക്കാർ മാധ്യമങ്ങൾ വഴിയാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. 2011 ലാണ് ജപ്പാനിൽ ഏറ്റവുമധികം ഭൂകമ്പം ഉണ്ടായത്. അന്ന് ഫുക്കുഷിമ ആണവനിലയത്തിനുൾപ്പെടെ തകരാറ് സംഭവിച്ചിരുന്നു.

ന്യൂനമർദം: കേരളത്തിൽ നാലു ദിവസം മഴ തുടരും
?️അറബിക്കടലിലെ ന്യൂനമർദ്ദത്തിൻറെയും കിഴക്കൻ കാറ്റിന്‍റെയും സ്വാധീനത്തിൽ ജനുവരി 4 വരെ തെക്കൻ കേരളത്തിൽ മിതമായ ഇടത്തരം മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അറബിക്കടലിനു മുകളിൽ സ്ഥിതിചെയ്യുന്ന ന്യൂനമർദം അടുത്ത 24 മണിക്കൂറിനുള്ളിൽ ശക്തിപ്രാപിക്കുമെന്നും അറിയിപ്പ്.നിലവിൽ ഭൂമധ്യ രേഖക്ക് സമീപം പടിഞ്ഞാറൻ ഇന്ത്യൻ മഹാസമുദ്രത്തിനും തെക്ക് കിഴക്കൻ അറബിക്കടലിലും മുകളിലായാണ് ന്യൂനമർദം.അടുത്ത 24 മണിക്കൂറിനുള്ളിൽ പടിഞ്ഞാറു-വടക്കു പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദം തെക്കൻ അറബിക്കടലിൽ മധ്യഭാഗത്തായി ശക്തി പ്രാപിച്ച് ശക്തികൂടിയ ന്യൂനമർദമായി മാറാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പിൽ പറയുന്നത്.

നൊബേൽ ജേതാവിന് തടവുശിക്ഷ വിധിച്ച് ബംഗ്ലാദേശ് കോടതി
?️നൊബേൽ പുരസ്കാര ജേതാവും ബംഗ്ലാദേശിലെ മുതിർന്ന സാമ്പത്തിക വിദഗ്ധനുമായ ഡോ. മുഹമ്മദ് യൂനുസിനെ തൊഴിൽ നിയമങ്ങൾ ലംഘിച്ചതിനെത്തുടർന്ന് 6 മാസം തടവിന് ശിക്ഷിച്ച് ബംഗ്ലാദേശ് കോടതി. ഗ്രാമീൺ ബാങ്ക് സ്ഥാപകനായ യൂനുസിന് ദാരിദ്ര്യത്തിനെതിരേയുള്ള പ്രചരണത്തെത്തുടർന്ന് 2006ലാണ് സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം ലഭിച്ചത്. ബംഗ്ലാദേശിൽ പൊതുതെരഞ്ഞെടുപ്പു അടുക്കുന്ന സാഹചര്യത്തിലാണ് 83 കാരനായ പുരസ്കാര ജേതാവിന് ശിക്ഷ ലഭിച്ചിരിക്കുന്നത്.

എല്ലാ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളെ​യും ആ​ന്‍റി​ബ​യോ​ട്ടി​ക് സ്മാ​ർ​ട്ടാകും; മന്ത്രി വീണാ ജോര്‍ജ്
?️ഈ ​വ​ർ​ഷം കേ​ര​ള​ത്തി​ലെ എ​ല്ലാ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളെ​യും ആ​ന്‍റി​ബ​യോ​ട്ടി​ക് സ്മാ​ർ​ട്ട് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളാ​ക്കി മാ​റ്റു​ക​യാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ർ​ജ്.എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളെ​യും ആ​ന്‍റി​ബ​യോ​ട്ടി​ക് സാ​ക്ഷ​ര പ​ഞ്ചാ​യ​ത്തു​ക​ളാ​ക്കി മാ​റ്റും. ഹ​ബ്ബ് ആ​ൻ​ഡ് സ്പോ​ക് മാ​തൃ​ക​യി​ല്ലാ​ത്ത 3 ജി​ല്ല​ക​ളി​ൽ കൂ​ടി ആ ​മാ​തൃ​ക വ്യാ​പി​പ്പി​ക്കും. കാ​ർ​സ്നെ​റ്റ് എ​എം​ആ​ർ ശൃം​ഖ​ല 40 ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് വ്യാ​പി​പ്പി​ച്ചി​ട്ടു​ണ്ട്.

പുതുവത്സരദിനത്തിൽ കുതിച്ചുയർന്ന് ‘എക്സ്പോസാറ്റ്’
?️പുതുവത്സരദിനത്തിൽ രാജ്യത്തിന് അഭിമാനമായി ഐഎസ്ആർഒയുടെ എക്സ്പോസാറ്റ് അഥവാ എക്സ്റേ പോളാരിമീറ്റർ സാലൈറ്റ്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിൽ നിന്ന് രാവിലെ 9.10 നാണ് എക്സ്പോസാറ്റ് ഉപഗ്രഹവുമായി പി.എസ്.എൽ.വി.സി 58 റോക്കറ്റ് കുതിച്ചുയർന്നത്. സ്പേസ് സെന്‍ററിലെ ഒന്നാം വിക്ഷേപണത്തറയിൽ നിന്നായിരുന്നു വിക്ഷേപണം.വിക്ഷേപണം വിജയകരമെന്ന് ഐഎസ്ആർഒ അറിയിച്ചു. തമോഗർത്തങ്ങളെയും ന്യൂട്രോൺ നക്ഷത്രങ്ങളെയും കുറിച്ചു പഠിക്കാനുള്ള ഇന്ത്യയുടെ ആദ്യ എക്സ്-റേ പോളാരിമീറ്റർ ഉപഗ്രഹമാണിത്. 10 ചെറു ഉപഗ്രഹങ്ങളും ഇതിനൊപ്പം വിക്ഷേപിച്ചു.

പുതുവർഷ ദിനത്തിൽ അഭിമാന നേട്ടം: മുഖ്യമന്ത്രി
?️പുതുവർഷ ദിനത്തിൽ ബഹിരാകാശത്തെ എക്സ്റേ തരംഗങ്ങളെ പറ്റി പഠിക്കാനുള്ള ‘എക്സ്പോസാറ്റ്’ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ച ഐഎസ്ആർഒയ്ക്ക് അഭിനന്ദനങ്ങളുമായി മുഖ്യമന്ത്രി. രാജ്യത്തിന്റെ അഭിമാന വിക്ഷേപണവാഹനമായ പിഎസ്എൽവിയുടെ അറുപതാമത് വിക്ഷേപണമാണ് വിജയകരമായി നടന്നത്. ബഹിരാകാശ പര്യവേഷണ രംഗത്ത് രാജ്യത്തിന്റെ യശസ്സുയർത്തുന്ന സുപ്രധാന ചുവടുവെപ്പാണിത്. ‘എക്സ്പോസാറ്റ്’ ഉപഗ്രഹ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കിയ ഐഎസ്ആർഒയ്ക്ക് ബഹിരാകാശ ഗവേഷണ രംഗത്ത് കൂടുതൽ നേട്ടങ്ങൾ കൈവരിക്കാനാകട്ടേയെന്ന് ആശംസിക്കുന്നു.

വീടിന്‍റെ മേൽക്കൂര ഇടിഞ്ഞു വീണ് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു.
?️തമിഴ്നാട് തിരുച്ചിറപ്പള്ളിയിൽ വീടിന്‍റെ മേൽക്കൂര ഇടിഞ്ഞു വീണ് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു. ശാന്തി (75), മരുമകൾ വിജയലക്ഷ്മി (45), കൊച്ചുമകളായ പ്രദീപ (12), ഹരിണി (10) എന്നിവരാണ് മരിച്ചത്.ഏകദേശം 51 വർഷത്തെ പഴക്കമുണ്ട് വീടിന്. രാത്രി ഉറങ്ങുന്നതിനിടയിലാണ് വീടിന്‍റെ മേൽക്കൂര തകർന്നുവീണത്. ശാന്തിയുടെ മകൻ മാരിമുത്തു ഒരു സംസ്കാര ചടങ്ങിനായി ചെന്നൈയിലേക്ക് പോയിരുന്നു.

സുധീരന്‍റെ പരസ്യ പ്രതികരണത്തിൽ അതൃപ്തി അറിയിച്ച് സതീശൻ
?️വി.എം.സുധീരന്‍റെ പരസ്യ പ്രതികരണങ്ങളിൽ അതൃപ്തി പരസ്യമാക്കി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നേതാക്കൾക്കുള്ളിലെ അഭിപ്രായ ഭിന്നത പറയേണ്ടത് പാർട്ടിക്കുള്ളിൽ തന്നെയാണെന്നായിരുന്നു സതീശന്‍റെ പ്രതികരണം.

പുരി ജഗന്നാഥക്ഷേത്രത്തിൽ ജീൻസിനും സ്ലീവ്‌ലെസിനും വിലക്ക്
?️പുരി ജഗന്നാഥ ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്നവർക്ക് വസ്ത്രധാരണത്തിൽ നിർദേശങ്ങൾ നൽകി ക്ഷേത്രം ഭാരവാഹികൾ. ക്ഷേത്രത്തിൽ ദർശനം നടത്തുന്നവർ മാന്യമായി വസ്ത്രധാരണം നടത്തണമെന്നാണ് ക്ഷേത്രം ഭാരവാഹികൾ നിർദേശിച്ചിരിക്കുന്നത്. ഇറക്കം കുറഞ്ഞ പാന്‍റ്, ഷോർട്ട്സ്, ടോൺ ജീൻസ്, പാവാടകൾ , സ്ലീവ്ലെസ് വസ്ത്രങ്ങൾ എന്നിവയൊന്നും ധരിച്ച് ക്ഷേത്രത്തിൽ പ്രവേശിക്കാൻ അനുവദിക്കില്ല.

ഗോള്‍ഡി ബ്രാറിനെ ഭീകരനായി പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാർ
?️ക്യാ​ന​ഡ കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഗൂ​ണ്ടാ​ത്ത​ല​വ​ൻ സ​തീ​ന്ദ​ർ​ജി​ത്ത് സി​ങ്ങി ( ഗോ​ൾ​ഡി ബ്രാ​ർ)​നെ കേ​ന്ദ്ര സ​ർ​ക്കാ​ർ യു​എ​പി​എ പ്ര​കാ​രം ഭീ​ക​ര​നാ​യി പ്ര​ഖ്യാ​പി​ച്ചു. പ​ഞ്ചാ​ബി ഗാ​യ​ക​ൻ സി​ദ്ധു മൂ​സേ​വാ​ല​യു​ടെ കൊ​ല​പാ​ത​ക​ത്തി​ന്‍റെ ആ​സൂ​ത്ര​ക​നാ​ണ് ഗോ​ൾ​ഡി ബ്രാ​ർ. തീ​വ്ര ആ​ശ​യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന ബ്രാ​ർ നി​ര​വ​ധി കൊ​ല​ക്കേ​സു​ക​ളി​ൽ പ്ര​തി​യാ​ണെ​ന്നും പാ​ക്കി​സ്ഥാ​ൻ ചാ​ര​സം​ഘ​ട​ന​യു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണു പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം.

കോഴിക്കോട് ഇന്ധനം സൂക്ഷിച്ചിരുന്ന ഷെഡുകളിൽ വൻ തീപിടിത്തം!
?️കോഴിക്കോട് ചാലിയാറിൽ ഇന്ധനം സൂക്ഷിച്ചിരുന്ന ഷെഡുകളിൽ വൻ തീപിടിത്തം. ഫയർഫോഴ്സിന്‍റെ വിവിധ യൂണിറ്റുകൾ സംഭവ സ്ഥലത്തെത്തിയാണ് തീ അണച്ചത്. ഓല ഷെഡുകൾക്കാണ് തീപിടിച്ചത്. ഇതിന് മുമ്പും സമാനമായ സ്ഥലത്ത് തീപിടിത്തം ഉണ്ടായിട്ടുണ്ട്.

കോപ്പ അമേരിക്കയിലും സ്കലോണി തന്നെ അർജന്‍റീനയെ പരിശീലിപ്പിക്കും
?️2024 കോപ്പ അമെരിക്കയില്‍ അര്‍ജന്‍റീന ലയണൽ സ്കലോണി തന്നെ അർജന്‍റീനയുടെ മുഖ്യപരിശീലകൻ. അര്‍ജന്‍റൈന്‍ ദേശീയ ടീമിന്‍റെ മുഖ്യപരിശീലക സ്ഥാനം ഒഴിയുമെന്ന സൂചനകള്‍ സ്കലോണി തന്നിരുന്നു. എന്നാല്‍ ടീമിന്‍റെ മുഖ്യപരിശീലകനായി സ്കലോണി തന്നെ തുടരുമെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. 2024 ജൂണ്‍ 20നാണ് കോപ്പ അമേരിക്ക ആരംഭിക്കുന്നത്. കോച്ചിംഗ് സ്റ്റാഫ് ഇതിനകം തന്നെ ടൂര്‍ണമെന്‍റിനായി പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഗോൾഡ് റേറ്റ്
ഗ്രാമിന് 5855 രൂപ
പവന് 46840 രൂപ