പുതുവത്സരാഘോഷം; ചെറായി ബീച്ചിലെ വെടിക്കെട്ടിൽ റിസോർട്ടിന് തീപിടിച്ചു

പുതുവത്സരാഘോഷത്തിന്റെഭാഗമായി നടന്ന വെടിക്കെട്ടിന് പിന്നാലെ എറണാകുളം ചെറായിയിൽ റിസോർട്ടിന് തീപിടിച്ചു. പുലർച്ചെ12 ന് പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ചെറായി ബീച്ചിൽ വെടിക്കെട്ട് നടന്നതിൽ നിന്ന് ഉയർന്ന തീ സമീപത്തെ റിസോർട്ടിലെ റസ്റ്റോറന്റിന്റെ മേൽക്കൂരയിലാണ് കത്തിപ്പടർന്നത് . ഫയർഫോഴ്‌സ് എത്തിയാണ് തീയണച്ചത്.