പാലക്കാട് ഗവൺമെൻറ് പോളിടെക്നിക് കോളേജ് എൻഎസ്എസ് യൂണിറ്റും എക്സൈസ് ഡിപ്പാർട്ട്മെൻറും സംയുക്തമായി മരുതറോഡ് കൂട്ടുപാത ജംഗ്ഷനിൽ ലഹരിക്കെതിരെ ആസാദ് സദസ്സ് സംഘടിപ്പിച്ചു. ലഹരി വിരുദ്ധ റാലി, മനുഷ്യച്ചങ്ങല, ലഹരി വിരുദ്ധ പ്രതിജ്ഞ, ആസാദ് ജ്വാല എന്നിവ സംഘടിപ്പിച്ചു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ. ശ്രീധരൻ ഉദ്ഘാടനം നിർവഹിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ എൻ. വി. ജിതേഷ് അധ്യക്ഷത വഹിച്ചു. പ്രിവന്റിവ് ഓഫീസർ എം. എൻ. സുരേഷ് ബാബു ലഹരി വിരുദ്ധ സന്ദേശം നൽകി. വിമുക്തി കോഡിനേറ്റർ കെ. അഭിലാഷ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അസോസിയേറ്റ് പ്രോഗ്രാം ഓഫീസർ കെ. സുധീർ നന്ദി പ്രകാശിപ്പിച്ചു.