ഇടുക്കിയിൽ മാ​താ​പി​താ​ക്ക​ളെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ മ​​ക​ൻ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ

ഇ​ടു​ക്കി മൂ​ല​മ​റ്റ​ത്ത് മാതാ​പി​താ​ക്ക​ളെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ ചേ​റാ​ടി കീ​രി​യാ​നി​ക്ക​ൽ അ​ജേ​ഷി​നെ​ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തുകയായിരുന്നു. വീ​ടി​നു സ​മീ​പം മ​ര​ത്തി​ൽ തൂ​ങ്ങി​യ​നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. കുമാരൻ, തങ്കമ്മ എന്നിവരെ ഇന്നലെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം പ്രതിയായ മകൻ അജേഷ് മുങ്ങുകയായിരുന്നു. കുടുംബ വഴക്കാണ് കൊലയ്ക്ക് പിന്നിലെന്ന് പോലീസ് പറയുന്നു.