നെല്ലിയാമ്പതി – പോത്തുണ്ടി റോഡിൽ ഇരുവശങ്ങളിലുമായി പാഴ്ച്ചെടികളും വള്ളിച്ചെടികളും വളർന്ന് എതിർ ദിശയിൽ വരുന്ന വാഹനങ്ങൾ കാണാൻ കഴിയാതെ അപകടങ്ങൾ പതിവ് സംഭവമായി. പലതവണ വകുപ്പ് അധികാരികൾക്ക് പരാതിപ്പെട്ടിട്ടും അവർ ചെവി കൊള്ളുന്നില്ലെന്ന പരാതിയിലാണ് നെല്ലിയാമ്പതി മേഖല നിവാസികൾ. ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ യാത്രക്കാർക്ക് യാത്ര ദുരിതമായിരിക്കുന്നു. കൂടാതെ പാതയുടെ മുകൽ വശത്തു നിന്നു പാതയിലേക്ക് താഴ്ന്ന് കിടക്കുന്ന പാഴ്ച്ചെടികളുടെയും മുൾച്ചെടികളുടെയും മുള്ളുകളുള്ള കൊമ്പുകളും വള്ളികളും കെഎസ്ആർടിസി യാത്രക്കാരായ പ്രദേശവാസികൾക്കും വിനോദസഞ്ചാരികൾക്കും കണ്ണിലും മുഖത്തും പരിക്ക് പറ്റുന്നു. യാത്ര ദുരിതം പരിഹരിക്കാൻ അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് നാഷണൽ ജനതദൾ നെല്ലിയാമ്പതി പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി വി. എസ്. പ്രസാദ് ആവശ്യപ്പെട്ടു.